നഗരത്തിലെ സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തു; മറുപടി മോശമായപ്പോൾ കേസ് കൊടുത്ത് മലയാളി യുവാവ് 

ബെംഗളൂരു: മകനെച്ചേർത്ത സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തപ്പോൾ മലയാളിയായ സിജോയ്ക്ക് ലഭിച്ച മറുപടി ‘ഇവിടെ ഇങ്ങനെയൊക്കെയാ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോ’ എന്നാണ്. അതുകേട്ട് പിന്മാറാൻ സിജോ തയ്യാറായില്ല. കേസ് കൊടുത്തു, ഒന്നല്ല ഒമ്പതെണ്ണം. കർണാടക ഹൈക്കോടതിയിൽ കേസ് വാദിക്കുന്നത് സോഫ്റ്റ്‌വേർ എൻജിനിയറായ സിജോ സ്വന്തമായാണ്. ഒരു കേസിൽ അനുകൂലവിധി വന്നുകഴിഞ്ഞു. മറ്റൊരു കേസിൽ ശനിയാഴ്ച വിധി പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്കൂളുകളുടെ അനധികൃത ഫീസിനെതിരേയുള്ള ഒറ്റയാൾ പോരാട്ടം തുടരുകയാണ് കണ്ണൂർ തേർത്തല്ലി സ്വദേശി സിജോ സെബാസ്റ്റ്യൻ. 2013-ലാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ മകനെ യു.കെ.ജി.യിൽ…

Read More

സംസ്ഥാനത്ത് എംബിബിഎസ്, ഡെന്റൽ കോഴ്‌സ് ഫീസ് വർധിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ ഫീസ് 10 ശതമാനം വർധിപ്പിക്കാൻ അനുമതി നൽകുന്നതോടെ ബിരുദ മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്ക് ഈ അധ്യയന വർഷം ചെലവ് കൂടും. വെള്ളിയാഴ്ച സ്വകാര്യ മെഡിക്കൽ കോളജ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ വർദ്ധനയോടെ, സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് 12,884 രൂപ കൂടി നൽകേണ്ടിവരും, കാരണം ഫീസ് പ്രതിവർഷം 1,41,630 രൂപയാകും. സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ട എംബിബിഎസ് സീറ്റുകൾക്ക് 1,28,746 രൂപയാണ്…

Read More
Click Here to Follow Us