സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: റോഡിലെ സ്പീഡ് ബ്രേക്കർ മുറിച്ചുകടന്ന ശേഷം ബസ് തെന്നി റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. ഹോസ്‌കോട്ട് താലൂക്കിലെ ചിന്താമണി-ഹോസ്‌കോട്ട് ഹൈവേയിൽ ബനഹള്ളി ഗേറ്റിന് സമീപമാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ചിന്താമണിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20ലധികം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹൊസ്‌കോട്ട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൊസ്‌കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

നഗരത്തിലെ സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തു; മറുപടി മോശമായപ്പോൾ കേസ് കൊടുത്ത് മലയാളി യുവാവ് 

ബെംഗളൂരു: മകനെച്ചേർത്ത സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തപ്പോൾ മലയാളിയായ സിജോയ്ക്ക് ലഭിച്ച മറുപടി ‘ഇവിടെ ഇങ്ങനെയൊക്കെയാ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോ’ എന്നാണ്. അതുകേട്ട് പിന്മാറാൻ സിജോ തയ്യാറായില്ല. കേസ് കൊടുത്തു, ഒന്നല്ല ഒമ്പതെണ്ണം. കർണാടക ഹൈക്കോടതിയിൽ കേസ് വാദിക്കുന്നത് സോഫ്റ്റ്‌വേർ എൻജിനിയറായ സിജോ സ്വന്തമായാണ്. ഒരു കേസിൽ അനുകൂലവിധി വന്നുകഴിഞ്ഞു. മറ്റൊരു കേസിൽ ശനിയാഴ്ച വിധി പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്കൂളുകളുടെ അനധികൃത ഫീസിനെതിരേയുള്ള ഒറ്റയാൾ പോരാട്ടം തുടരുകയാണ് കണ്ണൂർ തേർത്തല്ലി സ്വദേശി സിജോ സെബാസ്റ്റ്യൻ. 2013-ലാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ മകനെ യു.കെ.ജി.യിൽ…

Read More

പൂജ അവധി; സ്വകാര്യബസുകളിൽ 5000 രൂപ വരെ ടിക്കറ്റ് നിരക്ക് 

ബെംഗളൂരു : പൂജ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തി. യാത്രതിരക്ക് കൂടുതലുള്ള 20-ന് എറണാകുളത്തേക്ക് സ്വകാര്യബസുകളിലെ ഏറ്റവും കൂടിയനിരക്ക് 5,000 ആണ്. നാലുപേരുള്ള കുടുംബത്തിന് ഈ ബസിൽ നാട്ടിൽപോകണമെങ്കിൽ ചെലവഴിക്കേണ്ടത് 20,000 രൂപ. അവധികഴിഞ്ഞ് മടങ്ങിവരുന്നതും ഈ ബസിലാണെങ്കിൽ ചെലവാകുന്നത് 40,000 രൂപ. സ്വകാര്യ വോൾവോ മെഡിസിറ്റി ആക്‌സിൽ എ.സി. സ്ലീപ്പർ ബസിനാണ് 5,000 രൂപ നിരക്ക്. മിക്ക ബസുകളിലും 3000-ത്തിനും 5000-ത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും കുറഞ്ഞനിരക്ക് 2,000 രൂപ. 21-നുള്ള ബസുകളിലും സമാനമായ നിരക്കാണ്. …

Read More

ബസിൻ മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തി; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട്: ബസിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയതിൽ നടപടി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. കിനാലൂർ റൂട്ടിലോടുന്ന നസീം ബസാണ് അപകടകരമായ രീതിയിൽ ആളുകളെ കയറ്റിയത്. ബസിൻറെ മുകളിലും ഡോർ സ്റ്റെപ്പിലും യാത്രക്കാരുണ്ടായിരുന്നു. ബസിലെ ജീവനക്കാരോട് ബുധനാഴ്ച ആർ.ടി.ഒ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബസ് ജീവനക്കാർ പറയുന്നത് മുകളിൽ ആളുകൾ കയറിയത് അറിഞ്ഞിരുന്നില്ല. ഈ റൂട്ടിലോടുന്ന അവസാന ബസാണിത്. തൊട്ടുമുമ്പ് സർവീസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി ബസ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതൽ യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.

Read More

സ്വകാര്യ ബസ് ഡ്രൈവറെയും യാത്രക്കാരനെയും മർദ്ദിച്ചു ; രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച രണ്ട് പേർ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി 10.20 ഓടെ മേക്കുന്നിൽ ബസ് തടഞ്ഞുണ്ടായ അക്രമത്തിൽ രണ്ടും മൂന്നും പ്രതികളായ കാര്യാട് കിടഞ്ഞിയിലെ സജിന നിവാസിൽ ടി.കെ. സജിത്ത് (39), മേക്കുന്നിലെ വടക്കേപറമ്പത്ത് വി.പി. വിനോദൻ (44) എന്നിവരെയാണ് ചൊക്ലി എസ്.ഐ കെ. സന്തോഷ് ലാൽ അറസ്‌റ്റ് ചെയ്‌തത്. ഒന്നാം പ്രതിയായ കിടഞ്ഞി അമ്പായത്തോട് രമിത്തി (36) ന് വേണ്ടി തിരച്ചിൽ നടത്തി വരുകയാണ്. കർണ്ണാടകയിലെക്കുള്ള എൻ.എസ് ട്രാവൽസ് ബസ്…

Read More
Click Here to Follow Us