ബെംഗളൂരു: ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച രണ്ട് പേർ പോലീസ് പിടിയിൽ.
കഴിഞ്ഞ ദിവസം രാത്രി 10.20 ഓടെ മേക്കുന്നിൽ ബസ് തടഞ്ഞുണ്ടായ അക്രമത്തിൽ രണ്ടും മൂന്നും പ്രതികളായ കാര്യാട് കിടഞ്ഞിയിലെ സജിന നിവാസിൽ ടി.കെ. സജിത്ത് (39), മേക്കുന്നിലെ വടക്കേപറമ്പത്ത് വി.പി. വിനോദൻ (44) എന്നിവരെയാണ് ചൊക്ലി എസ്.ഐ കെ. സന്തോഷ് ലാൽ അറസ്‌റ്റ് ചെയ്‌തത്.
ഒന്നാം പ്രതിയായ കിടഞ്ഞി അമ്പായത്തോട് രമിത്തി (36) ന് വേണ്ടി തിരച്ചിൽ നടത്തി വരുകയാണ്.
കർണ്ണാടകയിലെക്കുള്ള എൻ.എസ് ട്രാവൽസ് ബസ് ഡ്രൈവർ കോഴിക്കോട് നരി കുനി സ്വദേശി ഉളിയേരി വീട്ടിൽ പി. ശ്രീജിത്തിനെയാണ് കാറിലേത്തിയ മൂന്നുപേർ മരപ്പട്ടികയും ഗ്ലാസും ഉപയോഗിച്ച് ആക്രമിച്ചത്. തടയാൻ ശ്രമിച്ച യാത്രാകാരനും പരിക്കേറ്റിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുകയായിരുന്ന ഒന്നാം പ്രതിയായ രമിത്ത് നിരോധിത ലഹരി വസ്‌തുക്കൾ വിൽക്കുന്ന കടയുടെ മുൻപിൽ ബസ് നിർത്താൻ ആവശ്യപ്പെട്ടത് നിരാകരിച്ചന്റെ വിരോധം കാരണമാണ് അടിപിടി.
ലഹരിവസ്തുക്കൾ നാട്ടിലെത്തിച്ച് വിൽപന നടക്കുന്ന സംഘവുമയി ഇവർ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
തലശ്ശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇരുവറേയും രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്‌തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.