പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ

ബെംഗളുരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകന്‍ അരുണിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി കെ.വി. പ്രവീണിനെ ബെംഗളൂരു പൊലീസ് ഹരിപ്പാട് നിന്ന് അറസ്റ്റ് ചെയ്തു.

ബെംഗളൂരു സ്വദേശിനിയും മസാജ് പാര്‍ലര്‍ ജീവനക്കാരിയുമായ രത്‌നയും കൂട്ടാളികളും നേരത്തേ പിടിയിലായിരുന്നു. ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, പൂജയ്‌ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നു കേസ് ചമയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ രത്‌ന നല്‍കിയ പീഡന പരാതിയില്‍ ബെംഗളുരു പൊലീസ്
അരുണിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

തന്തി ഉണ്ണി ദാമോദരന്റെയും മകള്‍ ഉണ്ണിമായയുടെയും പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ബന്ധുവായ പ്രവീണ്‍, അരുണിനെ ആസൂത്രിതമായി കുടുക്കിയതാണെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 2 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായും കണ്ടെത്തി. തന്ത്രിയുടെ ജ്യേഷ്ഠന്‍ ദേവദാസ്, മകന്‍ ശ്രീരാഗ്, മറ്റൊരു ജ്യേഷ്ഠന്‍ വേണുഗോപാല്‍, ബന്ധു സ്വാമിനാഥന്‍, ഇയാളുടെ ഭാര്യ രജിത തുടങ്ങിയവരും കേസില്‍ പ്രതികളാണ്. രത്‌നയുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോന്‍, ഇയാളുടെ സഹായി സജിത്ത്, ആലം എന്നിവര്‍ നേരത്തേ അറസ്റ്റിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
[masterslider id="10"]

Related posts