സ്വയംഭോഗം ചെയ്ത് ബീജം കലർത്തിയ ഫലൂദ വില്പന നടത്തി; യുവാവ് പോലീസ് പിടിയിൽ

ഹൈദരാബാദ്: മൂത്രവും ബീജവും അടങ്ങിയ ഫലൂദ വില്‍പനയ്ക്ക് വച്ചയാളെ പോലീസ് പിടികൂടി.

തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം.

വേനല്‍ക്കാലമായതിനാൽ നിരവധി പേർ ഐസ്‌ക്രീം വാങ്ങി കഴിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്.

വാറങ്കല്‍ ജില്ലയിലെ നെക്കൊണ്ട മേഖലയിലെ ബാലാജി എന്ന ഐസ്‌ക്രീം സ്റ്റാളിലാണ് മൂത്രവും ബീജവും കലര്‍ന്ന ഫലൂദ വില്‍പനയ്ക്ക് വച്ചത്.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ഐസ്‌ക്രീം വില്‍പനക്കാരന്‍ സ്വയംഭോഗം ചെയ്യുകയും, തുടര്‍ന്ന് ഫലൂദയില്‍ ബീജം കലര്‍ത്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഭക്ഷ്യസുക്ഷാ ഉദ്യോഗസ്ഥരും പോലീസും ഐസ്‌ക്രീം സ്റ്റാളില്‍ പരിശോധന നടത്തി.

തുടര്‍ന്നാണ് വില്‍പനക്കാരനെ പിടികൂടിയത്.

വഴിയോരങ്ങളില്‍ വണ്ടികളില്‍ നിന്ന് ഫലൂദ ഐസ്ക്രീം വില്‍ക്കുന്നവർക്കും വഴിയോര ഭക്ഷണശാലകളുടെ ഉടമകള്‍ക്കും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts