ബെംഗളൂരു: മാർച്ച് 4 മുതൽ 30 വരെ വിധാന സൗധയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ രാവിലെ 6 മുതൽ 12 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി.
ഏതാനും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അധികാരക്കസേരയ്ക്ക് സമീപം പ്രതിഷേധങ്ങളും കുത്തിയിരിപ്പുകളും മാർച്ചുകളും ധർണ/ സത്യാഗ്രഹവും നടത്താനുള്ള സാധ്യത സൂചിപ്പിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നിരോധനാജ്ഞ ഏർപ്പെടുത്തുന്നതെന്ന് സിറ്റി പോലീസ് മേധാവി കമൽ പന്ത് അറിയിച്ചു.
മാർച്ച്, ധർണ/ സത്യാഗ്രഹം തുടങ്ങിയ പ്രവർത്തനങ്ങൾ നിയമസഭയുടെ ബജറ്റ് സമ്മേളനത്തെയും വാഹനഗതാഗതത്തെയും തടസ്സപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേയ്തുടർന്ന് അഞ്ചോ അതിലധികമോ ആളുകളുടെ സമ്മേളനം, പ്രതിഷേധ മാർച്ചുകൾ, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വയ്ക്കൽ, ബാനറുകൾ പിടിക്കൽ, സർക്കാരിനെതിരെയോ ഏതെങ്കിലും വ്യക്തിക്കെതിരെയോ മുദ്രാവാക്യം ഉയർത്തുത്തൽ എന്നിവ നിരോധിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.