ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പ് പാർട്ടികൾ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യാ സഖ്യം സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയും ഭൂപേഷ് ബാഗേലും മറ്റ് നിരവധി പാർട്ടി നേതാക്കളും ആദ്യ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കർണാടകയിലെ ഏഴ് മണ്ഡലങ്ങളിലേക്കാണ് ടിക്കറ്റ് നിശ്ചയിച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ബിജാപൂർ: രാജു അലഗോർ ഹവേരി: ആനന്ദസ്വാമി ഗദ്ദേവര മഠം…
Read MoreTag: election
ലോക് സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥികൾ ഇവർ
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി.വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്. തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാർഥികള്‍: തിരുവനന്തപുരം – ശശി തരൂർ ആറ്റിങ്ങല്‍ – അടൂർ പ്രകാശ് പത്തനംതിട്ട – ആന്‍റോ ആന്‍റണി മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ് ആലപ്പുഴ – കെ.സി. വേണുഗോപാല്‍ ഇടുക്കി – ഡീൻ…
Read Moreഷെട്ടാറും ബൊമ്മയും മത്സരിച്ചേക്കും
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുൻ മുഖ്യമന്ത്രിമാരായ ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മെ എന്നിവരെ ബിജെപി സ്ഥാനാർഥിയാക്കിയേക്കും. ലിംഗായത്ത് വിഭാഗക്കാരായ ഇരുവരെയും രംഗത്തിറക്കി പരമാവധി സീറ്റ് നേടുകയാണു ബിജെപിയുടെ ലക്ഷ്യം. ഹവേരി മണ്ഡലത്തിലേക്കാണു ബൊമ്മെയെ പരിഗണിക്കുന്നത്. ഹവേരിയിലെ സിറ്റിംഗ് എംപി ശിവകുമാർ ഉദാസി തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ നിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ബെല്‍ഗാം(ബെളഗാവി) മണ്ഡലത്തിലേക്കാണു ഷെട്ടാർ പരിഗണിക്കപ്പെടുന്നത്. ബിജെപിയിലെ മംഗള അംഗദിയാണു സിറ്റിംഗ് എംപി. മുൻ കേന്ദ്രമന്ത്രി സുരേഷ് അംഗദിയുടെ ഭാര്യയായ മംഗള ഉപതെരഞ്ഞെടുപ്പില്‍ വെറും 5000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് സതീഷ്…
Read Moreലോക് സഭാ തെരഞ്ഞെടുപ്പ്; ബിജെപി യുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവര്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 28 വനിതാ സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 40 യുവാക്കള്‍ മത്സരംഗത്തുണ്ട്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. തെരഞ്ഞെടുപ്പ് തീയതി…
Read Moreലോക് സഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ നിന്ന് സോണിയ ഇല്ല
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് സോണിയ ഗാന്ധി മത്സരിക്കില്ലെന്ന് ഡി.കെ. ശിവകുമാര്‍. തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി കർണാടകയിൽ നിന്നും മത്സരിൽകുമെന്ന് അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. ഏപ്രിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി യു.പിയിലെ റായ്ബറേലിയില്‍നിന്ന് മത്സരിക്കില്ലെന്നും പകരം കര്‍ണാടകയില്‍ നിന്ന് രാജ്യസഭയില്‍ എത്തുമെന്നുമുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തവണ സോണിയ ഗാന്ധി എവിടെ നിന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ശിവകുമാര്‍ അറിയിച്ചു. വൈകാതെ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചു.
Read Moreരാജ്യസഭാ തെരെഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി പതിനഞ്ച് ആയിരിക്കും. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് നാലുവരെയാണ് പോളിങ്. ആന്ധ്രാപ്രദേശില്‍ മൂന്ന്, ബിഹാര്‍ ആറ്, ഛത്തീസ്ഗഡ് ഒന്ന്, ഗുജറാത്ത് നാല്, ഹരിയാന ഒന്ന്, ഹിമാചല്‍പ്രദേശ് ഒന്ന്, കര്‍ണാടക നാല്, മധ്യപ്രദേശ് അഞ്ച്, മഹാരാഷ്ട്ര ആറ്, തെലങ്കാന മൂന്ന്, ഉത്തര്‍പ്രദേശ് പത്ത്, ഉത്തരാഖണ്ഡ് 1, പശ്ചിമബംഗാള്‍ അഞ്ച്, ഒഡീഷ 3, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ്…
Read Moreതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന വാര്‍ത്ത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വാർത്ത അടിസ്ഥാന രഹിതമാണെന്നെന്ന് താരത്തിന്റെ മനേജര്‍ വിപിന്‍ പറഞ്ഞു. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടൻ താല്‍ക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പരിഗണിക്കുന്നു എന്ന അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം. ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. നടന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നു പോകുന്നത്. ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കുന്ന തരത്തില്‍ വാര്‍ത്തകള്‍…
Read Moreലോക് സഭ തെരഞ്ഞെടുപ്പ്; പ്രിയങ്ക കർണാടകയിൽ മത്സരിച്ചേക്കും
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലെയും തെലങ്കാനയിലെയും ഓരോ സീറ്റില്‍ മത്സരിക്കുമെന്ന് സൂചന. കര്‍ണാടകയിലെ കൊപ്പാല്‍ മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നാണ് വിവരം. തെലങ്കാനയിലെ സീറ്റ് ഏതാവുമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷിതമായ മണ്ഡലം കൊപ്പാല്‍ ആണെന്നാണ് ഐസിസി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പാല്‍. ഇവിടെയുള്ള എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും കോണ്‍ഗ്രസ് ആണ് വിജയിച്ചത്. നിലവില്‍ ബിജെപിയിലെ കാരാടി ശങ്കണ്ണയാണ് ഇവിടുത്തെ എംപി. നിലവില്‍ കേന്ദ്ര കൃഷി മന്ത്രി ശോഭാ കരന്തലജെ ആണ്…
Read Moreനടി കങ്കണ റണൗട്ട് ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന
ഷിംല: ബോളിവുഡ് നടി കങ്കണ റണൗട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മാണ്ഡി മണ്ഡലത്തിൽ നിന്ന് കങ്കണ ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. ശശി എസ് സിങ് അടക്കമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് എക്‌സിൽ കുറിപ്പ് പങ്കുവച്ചു. കഴിഞ്ഞ ദിവസം ദ്വാരകാദിഷ് ക്ഷേത്ര സന്ദർശനത്തിനിടെ മത്സരിക്കാനുള്ള സന്നദ്ധത നടി അറിയിച്ചിരുന്നു. ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ട് എങ്കിൽ താൻ മത്സരിക്കും എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നത്. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് ബിജെപി സർക്കാറിനെ അവർ പ്രശംസിക്കുകയും ചെയ്തു. 600 വർഷത്തെ പോരാട്ടത്തിന് ശേഷമാണ് രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.…
Read More2024 ൽ മോദി പുറത്ത്, കേന്ദ്രത്തിൽ ഇനി ബിജെപി സർക്കാർ രൂപീകരിക്കില്ല; എംകെ സ്റ്റാലിൻ
ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും സ്റ്റാലിന് ആരോപിച്ചു. 33 ശതമാനം സംവരണം ഏർപെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിർത്തി…
Read More