ലോക് സഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ നിന്ന് സോണിയ ഇല്ല 

ബെംഗളൂരു: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്ന് സോ​ണി​യ ഗാ​ന്ധി മ​ത്സ​രി​ക്കി​ല്ലെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ര്‍. തെരഞ്ഞെടുപ്പിൽ സോ​ണി​യ ഗാ​ന്ധി​ കർണാടകയിൽ നിന്നും മത്സരിൽകുമെന്ന് അ​ഭ്യൂ​ഹം നേരത്തെ ഉണ്ടായിരുന്നു. ഏ​പ്രി​ൽ ന​ട​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സോ​ണി​യ ഗാ​ന്ധി യു.​പി​യി​ലെ റാ​യ്ബ​റേ​ലി​യി​ല്‍നി​ന്ന് മ​ത്സ​രി​ക്കി​ല്ലെ​ന്നും പ​ക​രം ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്ന് രാ​ജ്യ​സ​ഭ​യി​ല്‍ എ​ത്തു​മെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇത്ത​വ​ണ സോ​ണി​യ ഗാ​ന്ധി എ​വി​ടെ​ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് ശി​വ​കു​മാ​ര്‍ അറിയിച്ചു. വൈകാതെ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചു.

Read More

സോണിയ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കുമെന്ന് സൂചന

ബെംഗളൂരു: സംസ്ഥാനത്ത് രാജ്യസഭാ സീറ്റുകളിലൊന്നിൽ സോണിയാഗാന്ധിയെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കോൺഗ്രസിൽ ആലോചന. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ നിന്ന് കോൺഗ്രസിന് കൂടുതൽ സീറ്റുലഭിക്കാൻ ഇത്‌ ഇടയാക്കുമെന്ന് നേതാക്കൾ കരുതുന്നു. ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭാതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിനേരിട്ട കോൺഗ്രസ്, ലോക്‌സഭാതിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ സീറ്റ് നേടാനാണ് ലക്ഷ്യമിടുന്നത്. കർണാടകത്തിനുപിന്നാലെ അയൽസംസ്ഥാനമായ തെലങ്കാനയിലും കോൺഗ്രസ് മികച്ച വിജയം നേടിയതോടെ സോണിയ കർണാടകം വഴി രാജ്യസഭയിലെത്താൻ സന്നദ്ധമായേക്കുമെന്ന് നേതാക്കൾ കരുതുന്നു. ലോക്‌സഭാതിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ റായ്‌ബറേലിയിൽ സോണിയ വീണ്ടും മത്സരിക്കുന്നില്ലെന്നാണ് വിവരം. വരുന്ന ഏപ്രിൽ രണ്ടിനാണ് കർണാടകത്തിൽനിന്നുള്ള മൂന്ന് കോൺഗ്രസ്…

Read More
Click Here to Follow Us