നഗരത്തിലെ സർക്കാർ സ്ഥാപനങ്ങളും സുരക്ഷിതമല്ല; പിഡബ്ല്യുഡി ഓഫീസിലും മോഷണം

ബെംഗളൂരു: അടുത്തിടെ വിവി ടവറിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഓഫീസിൽ മോഷണം. പിഡബ്ല്യുഡി ഓഫീസിൽ ഒരു കൂട്ടം അജ്ഞാതരായ അക്രമികൾ മോഷണം നടത്തി ഒരു സിപിയു, മൂന്ന് മോണിറ്ററുകൾ, പ്രധാനപ്പെട്ട ഫയലുകൾ എന്നിവയുമായി കടന്നുകളഞ്ഞു.

മോഷണക്കേസിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് വിധാന സൗധ പോലീസ്.

ഡിസംബർ 10 ന് രാത്രിക്കും 12 പുലർച്ചെയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വിവി ടവറിലെ പിഡബ്ല്യുഡി ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി അനന്ത് വിധാന സൗധ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. താഴത്തെ നിലയിലുള്ള ഓഫീസുമായി പരിചയമുള്ള ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

ഫയലുകളും ഒരു സിപിയുവും മോഷ്ടിക്കുന്നത് ആരോ മനഃപൂർവം ഓഫീസ് ലക്ഷ്യമാക്കിയുള്ളതാണെന്ന് സംശയം നൽകുന്നത്. എന്നാൽ മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കൾ വിറ്റ് പണം സമ്പാദിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ലന്നും പോലിസെവ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
[masterslider id="10"]

Related posts