കോറമംഗലയിൽ ഇരട്ടക്കൊലപാതകം

ബെംഗളൂരു: കോറമംഗല രണ്ടാം ബ്ലോക്കിലെ ഒരു വ്യവസായിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാക്കൾ അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരെ കൊലപ്പെടുത്തി സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും പണവുമായി രക്ഷപ്പെട്ടു. കരിയപ്പ (45), ബഹദ്ദൂർ (28) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്.

സംഭവ ദിവസം കുടുംബത്തോടൊപ്പം ദൂരെയായിരുന്ന രാജഗോപാൽ റെഡ്ഡിക്ക് വേണ്ടിയാണ് ഇവർ ജോലി ചെയ്തിരുന്നത്. കൊലയാളികൾക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുകയാണെന്ന് ഡിസിപി (സൗത്ത് ഈസ്റ്റ്) സി കെ ബാബ പറഞ്ഞു. ദാവൻഗെരെ സ്വദേശി കരിയപ്പ കഴിഞ്ഞ 30 വർഷമായി റെഡ്ഡിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു, അസമിൽ നിന്നുള്ള ബഹദ്ദൂർ രണ്ട് വർഷം മുമ്പ് സെക്യൂരിറ്റി ഗാർഡായാണ് ജോലിയിൽ പ്രവേശിച്ചത്.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ മോഷ്ടാക്കൾ ശനിയാഴ്ച രാത്രി വീട്ടിൽകടന്നുകൂടെപ്പോൾ ബഹദ്ദൂർ വീടിന് പുറത്ത് കാവൽ ജോലിയിലായിരുന്നു. ബഹദ്ദൂറിനെ കൊലപ്പെടുത്തിയ ശേഷം ഇവർ വീട്ടിൽ കയറി കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കരിയപ്പയെ മാരകമായി വെട്ടിവീഴ്ത്തുകയായിരുന്നു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

തുടർന്ന് ആഭരണങ്ങളും പണവും കവർന്ന സംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരാണ് കൊലപാതക വിവരം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts