നഗരത്തിലെ സർക്കാർ സ്ഥാപനങ്ങളും സുരക്ഷിതമല്ല; പിഡബ്ല്യുഡി ഓഫീസിലും മോഷണം

ബെംഗളൂരു: അടുത്തിടെ വിവി ടവറിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഓഫീസിൽ മോഷണം. പിഡബ്ല്യുഡി ഓഫീസിൽ ഒരു കൂട്ടം അജ്ഞാതരായ അക്രമികൾ മോഷണം നടത്തി ഒരു സിപിയു, മൂന്ന് മോണിറ്ററുകൾ, പ്രധാനപ്പെട്ട ഫയലുകൾ എന്നിവയുമായി കടന്നുകളഞ്ഞു. മോഷണക്കേസിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് വിധാന സൗധ പോലീസ്. ഡിസംബർ 10 ന് രാത്രിക്കും 12 പുലർച്ചെയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വിവി ടവറിലെ പിഡബ്ല്യുഡി ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി അനന്ത് വിധാന സൗധ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. താഴത്തെ നിലയിലുള്ള ഓഫീസുമായി…

Read More

സർക്കാർ ഓഫീസുകളിലെ ഫോട്ടോ, വീഡിയോ വിലക്ക് പിൻവലിച്ചു

ബെംഗളൂരു: സർക്കാർ ഓഫീസുകളിൽ ഫോട്ടോ എടുക്കാനോ വീഡിയോ ഷൂട്ട് ചെയ്യാനോ പാടില്ലെന്ന ഉത്തരവ് ഇറക്കിയതിനു പിന്നാലെ സർക്കാർ ഇത് പിൻവലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറക്കിയ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്നാണ് ഉത്തരവ് പൊതുഭരണ വകുപ്പ് പിൻവലിച്ചത്. ഇങ്ങനെ ഒരു ഉത്തരവ് തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സർക്കാരിന് ഒന്നും മറച്ചു വയ്ക്കാൻ ഇല്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. അഴിമതി മറച്ചു വയ്ക്കാൻ ആണ് ഈ നേതാവ് ഉത്തരവിറക്കിയതെന്ന് ആരോപിച്ച് പ്രതിപക്ഷ സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. എന്നാൽ സർക്കാർ ഓഫീസുകളിൽ വനിതാ ജീവനക്കാരുടെയും മറ്റും ചിത്രങ്ങൾ…

Read More

മുതിർന്ന പൗരന്മാരെ അവഗണിച്ചാൽ പണി ഉടനെ കിട്ടും 

ബെംഗളൂരു: സർക്കാർ ഓഫീസുകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുതിർന്ന പൗരന്മാരെ അവഗണിച്ചാൽ ഇനി അച്ചടക്ക നടപടി ഉടൻ. ഇവരുടെ പരാതികളും അപേക്ഷകളും വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ ഉടനടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഭരണപരിഷ്‌കാരി വകുപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ പുറത്തിറക്കിയ സർക്കുലറിലും മുതിർന്ന പൗരന്മാരോട് എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ എത്തുന്ന നിരവധി ആളുകളിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് ഈ നടപടി.

Read More
Click Here to Follow Us