വിവാഹത്തിന്റെ ഫോട്ടോയിൽ പിഴവ്, താലികെട്ട് ചിത്രമെടുക്കാൻ മറന്നു; ഫോട്ടോഗ്രാഫർക്ക് 25000 രൂപ പിഴ ചുമത്തി കോടതി 

ബെംഗളൂരു :താലികെട്ടിന്റെ വീഡിയോ എടുക്കാത്ത ഫോട്ടോഗ്രാഫർക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി.  25,000 രൂപ നഷ്ടപരിഹാരം നൽകിയാനാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ബംഗളൂരുവിലെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിന് നഷ്ടപരിഹാരം നൽകേണ്ടത്. മുഹൂർത്തത്തിന്റെ ചിത്രവും വീഡിയോയും പകർത്തിയിട്ടില്ലെങ്കിലും പകർത്തിയവ യഥാസമയം നൽകിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് നഷ്ടപരിഹാരം വിധിച്ചത്. ഉത്തരഹള്ളിയിലെ നിതിൻ കുമാർ എന്നയാളായിരുന്നു പരാതിക്കാരൻ. 2019 നവംബറിൽ നിതിൻ കുമാറിന്റെ വിവാഹം. ഒട്ടും മോശമാകരുതെന്ന് കരുതി സ്ഥലത്തെ അതിപ്രശസ്തനായ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിനെ തന്നെ ബുക്കുചെയ്തു. 1.2 ലക്ഷം രൂപയ്ക്കായിരുന്നു എഗ്രിമെന്റ്…

Read More

സർക്കാർ ഓഫീസുകളിലെ ഫോട്ടോ, വീഡിയോ വിലക്ക് പിൻവലിച്ചു

ബെംഗളൂരു: സർക്കാർ ഓഫീസുകളിൽ ഫോട്ടോ എടുക്കാനോ വീഡിയോ ഷൂട്ട് ചെയ്യാനോ പാടില്ലെന്ന ഉത്തരവ് ഇറക്കിയതിനു പിന്നാലെ സർക്കാർ ഇത് പിൻവലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറക്കിയ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്നാണ് ഉത്തരവ് പൊതുഭരണ വകുപ്പ് പിൻവലിച്ചത്. ഇങ്ങനെ ഒരു ഉത്തരവ് തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സർക്കാരിന് ഒന്നും മറച്ചു വയ്ക്കാൻ ഇല്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. അഴിമതി മറച്ചു വയ്ക്കാൻ ആണ് ഈ നേതാവ് ഉത്തരവിറക്കിയതെന്ന് ആരോപിച്ച് പ്രതിപക്ഷ സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. എന്നാൽ സർക്കാർ ഓഫീസുകളിൽ വനിതാ ജീവനക്കാരുടെയും മറ്റും ചിത്രങ്ങൾ…

Read More

ഫോട്ടോഗ്രാഫിയുടെ വിസ്മയ ലോകത്തേക്ക് കാലെടുത്തു വെക്കാം; നിങ്ങൾക്കും ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആകണോ? കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം

ബെംഗളൂരു : ജീവിതത്തിൽ ഒരിക്കലെങ്കിലും ഫോട്ടോ എടുക്കാത്തവർ ആയി അരും ഉണ്ടാകില്ല. അതുപോലെ ഫോട്ടോഗ്രാഫി ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. പക്ഷെ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു ഡി.എസ്.എൽആർ കാമറ ഉപയോഗിച്ച് എങ്ങനെ ഫോട്ടോ എടുക്കാം എന്ന്? ഷട്ടർ സ്പീഡും, ഐ.എസ് .ഓ യും, ഫ്രെയിം റേറ്റും എങ്ങനെയാ സെറ്റ് ചെയ്യേണ്ടതെന്ന്. അല്ലെങ്കിൽ ഒരു ഫോട്ടോയിൽ ലൈറ്റിനുള്ള പ്രാധാന്യം എത്രത്തോളം ആണെന്ന്. നമ്മൾ ചിന്തിക്കുന്നതിലും ഒരുപാട് മുകളിൽ ആണ് ഫോട്ടോഗ്രാഫി എന്ന ലോകം. ദിനംപ്രതി മാർക്കറ്റിൽ ഇറങ്ങുന്ന പുതിയ ക്യാമെറകൾ, 2 കി.മി ദൂരം വരെ…

Read More
Click Here to Follow Us