നഗരത്തിൽ അനാവശ്യമായി ഹോൺ മുഴക്കൽ; നോ ഹോങ്കിങ് പ്ളീസ് പ്രചാരണവുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ അനാവശ്യമായി ഹോൺ മുഴക്കുന്നത് ഒഴുവാക്കാൻ നോ ഹോങ്കിങ് പ്ളീസ് പ്രചാരണവുമായി ട്രാഫിക് പോലീസ്.

രാത്രയ്‌ സമയങ്ങളിൽ ഉൾപ്പെടെ അനാവശ്യമായി ഹോൺ മുഴക്കുന്നത് നഗരവാസികളുടെ സ്വൈര്യ ജീവിതം കെടുത്തുന്നെന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. സ്കൂൾ ഉൾപ്പെടെയുള്ള മേഖലകളില്‍ അനാവശ്യമായി ഹോൺ മുഴക്കാൻ പാടില്ല. നഗര നിരത്തുകളിൽ മെച്ചപ്പെട്ട ഗതാഗത ശീലങ്ങൾ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ട്രാഫിക് പോലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

നഗരത്തിലെ ശബ്ദമലിനീകരണം കഴഞ്ഞ മാസങ്ങളിൽ വർധിച്ചതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. ഇതിന്റെ പ്രധാന കാരണം ആവശ്യ ഹോൺ മുഴക്കലാണ്. നേരത്തെ കബ്ബൺ പാർക്ക് അടക്കമുള്ള സ്ഥലങ്ങളിൽ ട്രാഫിക് പോലീസ് ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴ അടക്കമുള്ള നടപടിയെടുക്കുമെന്നും വ്യക്തമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
[masterslider id="10"]

Related posts