നിയമസഭാ സമ്മേളനത്തിന് ബെലഗാവിയിൽ ഇന്ന് തുടക്കം

ബെംഗളൂരു : കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തര്‍ക്കം രൂക്ഷമായതിനിടെയാണ് അതിര്‍ത്തി ജില്ലയായ ബെലഗാവിയില്‍ ശൈത്യകാല സമ്മേളെനം ആരംഭിക്കുന്നത്. ബെലഗാവിയിലെ സുവര്‍ണ വിധാന്‍സൗധയില്‍ പത്തുദിവസത്തെ സമ്മേളനമാണ് നടക്കുക. എന്നാല്‍ ബെലഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ബെലഗാവിയില്‍ പ്രതിഷേധ റാലി നടത്തുമെന്ന് മഹാരാഷ്ട്ര ഏകീകരണ സമിതി അറിയിച്ചിട്ടുണ്ട്.

  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു

ഇരു സംസ്ഥാനങ്ങളുംതമ്മിലുള്ള തര്‍ക്കം അടുത്തിടെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബെലഗാവിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ചേരുന്ന സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷമുയര്‍ത്തും.വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവും അഴിമതി ആരോപണങ്ങളും മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്ഫോടനവുമുള്‍പ്പെടെ ചര്‍ച്ചയാകും. ആരോപണ-പ്രത്യാരോപണങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കും. പട്ടിക വിഭാഗങ്ങളുടെ സംവരണം ഉയര്‍ത്തുന്നത് ലക്ഷ്യമാക്കിയുള്ള ബില്ലുള്‍പ്പെടെ സഭയുടെ പരിഗണനക്കുവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us