ബെംഗളൂരു: സൗന്ദട്ടി താലൂക്കിലെ യരഗട്ടി റോഡിലെ ഹലാക്കി-ബുഡിഗോപ്പ ക്രോസിൽ ഞായറാഴ്ച ലോറിയും കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.
കാറിൽ ഉണ്ടായിരുന്ന റായ്ബാഗ് താലൂക്കിലെ കുടച്ചി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹലകിയുടെ ഭാര്യ രുക്മിണി ഹലകി (48), ഇവരുടെ മകൾ അക്ഷത ഹലകി (22), കാർ ഡ്രൈവർ നിഖിൽ കദം (24) കൂടാതെ ഇരുചക്രവാഹനത്തിലെ പിന് സീറ്റ് യാത്രികൻ ഹനുമവ്വ ചിപ്പക്കട്ടി (68)എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികൻ ഗഡിഗെപ്പ ചിപ്പൽകട്ടി പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.
രുക്മിണിയും മകൾ അക്ഷതയും ബെലഗാവിയിൽ നിന്ന് ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലേക്ക് കാറിൽ പോവുകയായിരുന്നു. ലോകാപൂരിൽ നിന്ന് ഗോവയിലേക്ക് സിമന്റ് ചാക്കുകളുമായി വരികയായിരുന്ന ലോറി സൗന്ദട്ടി താലൂക്കിലെ ഹലാക്കി-ബുഡിഗോപ്പ ക്രോസിന് സമീപം കാറിലും ഇരുചക്രവാഹനത്തിലും ഇടിക്കുകയായിരുന്നു. അപകടം വളരെ ഭയാനകമായിരുന്നു, കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കൂടാതെ, കൂട്ടിയിടിയിൽ കാർ പൂർണമായും തകർന്നു.
അപകടത്തെ തുടർന്ന് യരഗട്ടി റോഡ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ബൈൽഹോംഗൽ ഡിവൈഎസ്പി ശിവാനന്ദ് കടഗി, പൊലീസ് ഇൻസ്പെക്ടർ യു എച്ച് സതേനഹള്ളി, മുർഗോഡ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ അപകടസ്ഥലത്തേക്ക് എത്തിയിരുന്നു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി, മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മുർഗോഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.