ബെംഗളൂരു : നഗരം ഗുരുതരമായ സുരക്ഷാ ഭീഷണി നേരിടുന്നതായി സംശയിക്കത്തക്കവിധത്തിൽ ഹൈ അലർട്ട് പ്രഖ്യാപിച്ച് സിറ്റി പോലീസ് കമ്മീഷണർ.
വിധാൻ സൗധ, വികാസ് സൗധ, ഹൈക്കോടതി, റെയിൽവേ സ്‌റ്റേഷനുകൾ, മാളുകൾ, മെട്രോ, ബി.എം.ടി.സി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറുകൾ, വലിയ സ്കൂളുകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, ചന്തകൾ, പൊതു ജനം കൂടുതലായി വന്ന് ചേരുന്ന മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശ്രദ്ധ കൊടുക്കണമെന്ന് ദക്ഷിണ – ഉത്തര മേഖല അഡീഷണൽ കമ്മീഷണർമാർക്കും ഡെപ്യൂട്ടി കമ്മീഷണർക്കും നൽകിയ ഉത്തരവിൽ പറയുന്നു.
എല്ലായിടത്തും സി.സി.ടി.വി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം ആരാധാനാലയങ്ങൾക്കും മറ്റും സമീപത്തുള്ള പി.ജി.ഹോസ്റ്റലുകളിലും മറ്റും വിശദമായ പരിശോധന നടത്താനും ആവശ്യപ്പെടുന്നു.
സംശയമായ സാഹചര്യത്തിൽ ആളുകളേയോ വസ്തുക്കളോ കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.