പുരോഹിതനെ അജ്ഞാതൻ പള്ളിയിൽ കയറി ആക്രമിച്ചു.

ബെംഗളൂരു: ‘ദ വർക്കർ ചർച്ച്’ പുരോഹിതനെ അജ്ഞാതൻ ആക്രമിക്കാൻ ശ്രമിച്ചു. സെന്റ് ജോസഫ് വർക്കർ ചർച്ചിലെ ഇടവക വികാരി ഫാദർ ഫ്രാൻസിസ് ഡിസൂസയെയാണ് അജ്ഞാതൻ വാളുമായി ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഫാദർ ഫ്രാൻസിസ് പരിക്കുകളോടെ രക്ഷപ്പെട്ടു. 

ഫാ. ഫ്രാൻസിസ് പറയുന്നതനുസരിച്ച്,  ഉച്ചകഴിഞ്ഞ് 3.15 ഓടെ വാളുമായി ഒരാൾ കോമ്പൗണ്ട് ഭിത്തിയിൽ നിന്ന് ചാടി പള്ളിയുടെ പുറകിലുള്ള വസതിയുടെ ഒന്നാം നിലയിലേക്ക് പ്രവേശിച്ചെന്നും. മുറിയിൽ ഒളിച്ചിരുന്ന ഇയാൾ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും. ഭാഗ്യവശാൽ താൻ ആക്രമണത്തിൽ നിന്ന് രക്ഷപെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മതിൽ ചാടിക്കടന്ന് പ്രതി രക്ഷപെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

പള്ളിയിലെ വൈദികർ എപിഎംസി പോലീസ് സ്‌റ്റേഷനിൽ വിളിച്ച് അറിയിച്ചതുമൂലം പോലീസ് സംഘം പള്ളി പരിസരത്ത് എത്തുകയും, തുടർന്ന് അക്രമി പള്ളി പരിസരത്ത് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു, അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts