ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുവാനും,ശാരീരിക അകലം പാലിക്കുവാനും പൊതുജനങ്ങളോട് അഭ്യർഥിച്ച് കർണാടക സർക്കാർ.
ജാഗ്രത പാലിക്കുക, ഔദ്യോഗിക ഉറവിടങ്ങൾ വഴി മാത്രം വിവരങ്ങൾ തേടുക, സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഒഴിവാക്കുക, ആരോഗ്യ ജീവനക്കാരുമായി വിവരങ്ങൾ പങ്കിടുക, വിദേശത്തുനിന്നുള്ള യാത്രക്കാരെക്കുറിച്ച് അധികൃതരെ അറിയിക്കുക, തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറായ 1800 425 8330ലും, അടിയന്തരമായി രോഗികളെ കൊണ്ടുപോകാൻ 108ലും വിളിക്കാം.
കർണാടകയിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ ജനുവരിക്കു ശേഷം സംസ്ഥാനത്തെ ആകെ കോവിഡ് മരണം നാലായി.
ബംഗളൂരു നഗരത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന 63കാരനാണ് വ്യാഴാഴ്ച മരിച്ചത്. ഇദ്ദേഹത്തിൻ്റെ പരിശോധന ഫലം പോസിറ്റീവായിരുന്നു. അതെസമയം ഇദ്ദേഹം അർബുദ ചികിത്സയിലായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.