ബെംഗളൂരു : കുടകിൽ കനത്ത മഴയും, നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തിൽ, പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ദുബാരെ ആന ക്യാമ്പിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് വിലക്ക്.
മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് മടിക്കേരി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വ്യകത്മാക്കി.
ശക്തമായ കാറ്റിനൊപ്പം പെയ്യുന്ന മഴയെ തുടർന്ന് മരങ്ങൾ കടപുഴകുകയും റോഡുകൾ തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.
കാവേരി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ക്യാമ്പിലേയ്ക്കുള്ള ബോട്ട് യാത്ര അപകടം നിറഞ്ഞതായി. വിനോദസഞ്ചാരികളുടെ സുരക്ഷകൂടി കണക്കിലെടുത്താണ് തൽക്കാലത്തേക്ക് ആനക്യാമ്പിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയത്.
അതെസമയം മഴയുടെ അളവും, നദിയുടെ ഒഴുക്കിൻ്റെ സാഹചര്യവും പരിശോധിച്ച് അപകടനില ഒഴിവായാൽ സന്ദർശക വിലക്ക് പിൻവലിച്ചേക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.