ഫി​ലിം സി​റ്റിക്കായി 110 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടുക്കും; പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കുറിച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്

ബെംഗളൂരു: മൈ​സൂ​രു ന​ഞ്ച​ൻ​ഗു​ഡ് താ​ലൂ​ക്കി​ലെ ഇ​മ്മാ​വി​ൽ ഫി​ലിം സി​റ്റി പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തുടക്കമായി.

ഫി​ലിം സി​റ്റി പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ 160 ഏ​ക്ക​ർ സ്ഥ​ല​ത്ത് 110 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​രം​ഭി​ച്ചു.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങൾക്കാണ് തു​ട​ക്കം​കു​റി​ച്ച​ത്.

  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!

7.10 കോ​ടി രൂ​പ ചെ​ല​വി​ൽ, 3.6 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ചു​റ്റു​മ​തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ഞ്ച് അ​ടി ഉ​യ​ര​മു​ള്ള മ​തി​ലി​ന് മു​ക​ളി​ൽ ഒ​ന്ന​ര അ​ടി​യി​ൽ സോ​ളാ​ർ വേ​ലി​യും സ്ഥാ​പി​ക്കും.

ഏ​ഴ് മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​രാ​റു​കാ​ര​ന് ന​ൽ​കി​യ നി​ർ​ദേ​ശം.
പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ ബാ​ക്കി​യു​ള്ള 50 ഏ​ക്ക​ർ ഭൂ​മി പി​ന്നീ​ട് ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. അ​തി​ർ​ത്തി ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ൽ, ഫി​ലിം സി​റ്റി​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ ന​ട​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സി​ദ്ധ​രാ​ജു വ്യതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
[masterslider id="10"]

Related posts

Click Here to Follow Us