സ്റ്റോപ്പിൽ നിന്നെങ്കിലും ഡോർ തുറക്കാതെ മെട്രോ യാത്ര തുടർന്നു; പ്രതിഷേധിച്ച് യാത്രക്കാർ

ബെംഗളൂരു:  സ്റ്റേഷനില്‍ നിർത്തിയ മെട്രോ ട്രെയിൻ ഡോർ തുറക്കാതെ യാത്ര തുടർന്നതിനെ തുടർന്ന് ലോക്കോ പൈലറ്റിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ.ബംഗളുരു മെട്രോയുടെ ഗ്രീൻ ലൈനില്‍ രാത്രി 11.15ഓടെയായിരുന്നു സംഭവം.

കെംപഗൗഡ സ്റ്റേഷനില്‍ നിന്ന് സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്ന ട്രെയിൻ വജറഹള്ളി സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങള്‍.സ്റ്റേഷനില്‍ ട്രെയിൻ നിന്നെങ്കിലും ഡോറുകളൊന്നും തുറന്നില്ല. ഇറങ്ങാൻ തയ്യാറായി ആകത്തും ട്രെയിനില്‍ കയാറെത്തിയവർ പുറത്തും കാത്തുനിന്നു.

ഏതാനും സെക്കൻഡുകള്‍ ട്രെയിൻ സ്റ്റോപ്പില്‍ നിർത്തിയ ശേഷം ഡോറുകള്‍ തുറക്കാതെ തന്നെ യാത്ര തുടർന്നു. ഇതാടെ യാത്രക്കാർ ലോക്കോ പൈലറ്റ് ക്യാബിന് പിന്നിലുള്ള ലേഡീസ് കോച്ചിലേക്ക് ചെന്ന് ക്യാബിന്റെ ഡോറില്‍ ഇടിക്കാൻ തുടങ്ങി.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

എന്താണ് സംഭവമെന്ന് മനസിലാവാതെ ലോക്കോ പൈലറ്റ് പെട്ടെന്ന് എമർജസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തി. വജറഹള്ളിക്കും തലഗട്ടപ്പുരയ്ക്കും ഇടയ്ക്കുള്ള ട്രാക്കില്‍ ട്രെയിൻ നിന്നു. ലോക്കോ പൈലറ്റ് ക്യാബിൻ ഡോർ തുറന്നതും യാത്രക്കാർ ബഹളം വെയ്ക്കാൻ തുടങ്ങി. തങ്ങളെ ഇറങ്ങാൻ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് അറിയണമെന്നായിരുന്നു ആവശ്യം.

വാദപ്രതിവാദം രൂക്ഷമായപ്പോള്‍ എന്താണ് പറ്റിയതെന്ന് തനിക്ക് അറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ആളുകള്‍ ബഹളം വെച്ചപ്പോള്‍ എമർജൻസി ബ്രേക്ക് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരോട് കോച്ചുകളിലേക്ക് മടങ്ങാനായിരുന്നു നിർദേശം.

തുടർന്ന് ട്രെയിൻ യാത്ര തുടർന്ന് തൊട്ടടുത്ത സ്റ്റേഷനിലെത്തിച്ചു. അവിടെ ഇറങ്ങിയതും യാത്രക്കാർ ട്രെയിനിന്റെ മുന്നിലേക്ക് ചെന്ന് ബഹളം വെയ്ക്കാൻ തുടങ്ങി. തങ്ങളെ തിരിച്ചെത്തിക്കാൻ പകരം സംവിധാനം വേണമെന്നായി ആവശ്യം.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ലോക്കോ പൈലറ്റ് വയർലെസ് സെറ്റിലൂടെ സ്റ്റേഷൻ കണ്‍ട്രോളറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മുൻസ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന എല്ലാവരോടും വിപരീത ദിശയിലുള്ള അടുത്ത ട്രെയിനില്‍ കയറാൻ നിർദേശം നല്‍കി.

സംഭവം സ്ഥിരീകരിച്ച ബംഗളുരു മെട്രോ റെയില്‍ പിആർഒ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് അറിയിച്ചു. ട്രെയിൻ നിർത്തിയെങ്കിലും ഡോറുകള്‍ തുറന്നില്ല. സാങ്കേതിക തകരാറാണോ അതോ ഉദ്യോഗസ്ഥരുടെ പിഴവാണോ എന്ന് പരിശോധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts