ബംഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച 36 പുതിയ രോഗികൾകൂടി ചേർന്നതോടെ സജീവ കോവിഡ് -19 കേസുകൾ 100ലെത്തി. ആരോഗ്യവകുപ്പ് പുറത്ത് ചൊവ്വാഴ്ച വിട്ട വാർത്ത ബുള്ളറ്റിനിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
16 പേർ രോഗമുക്തി നേടി. ഇതുവരെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 171ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70ഉം ആണ്.
രണ്ട് പേർ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 381 പേരെയാണ് പരിശോധനക്ക് വിധേയമാക്കി. ഇതിൽ 361 ആർ.ടി.പി.സി.ആർ ടെസ്റ്റും 20 റാപിഡ് ടെസ്റ്റുമാണ് നടത്തിയത്.
100 ആക്ടിവ് കേസുകളിൽ 96 പേരും ഹോം ഐസൊലേഷനിൽ കഴിയുകയാണ്. നാലുപേർ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ഒരിടം ബംഗളൂരാണ്.
സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളിൽ നേരിയ അണുബാധകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ തുടർച്ചയായ മുൻകരുതലുകൾ ആവശ്യമാണെന്നും കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.