തുമക്കുരു ബസ് അപകടം ; ഗതാഗത വകുപ്പ് മന്ത്രി ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: തുമക്കുരുവിനടുത് പാവഗഡയിൽ ഇന്ന് രാവിലെ ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവർക്കും അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനും ഗതാഗത മന്ത്രി ധനസഹായം പ്രഖ്യാപിച്ചു . ബസിന്റെ അമിതവേഗത അപകടത്തിനു കാരണമായതിനാൽ ബസിന്റെ പെർമിറ്റ്‌ കാൻസൽ ചെയ്തു.

പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അപകടത്തെ തുടർന്ന് രാവിലെ
ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാവിലെ ഒൻപത് മണിക്ക് വൈ എൻ ഹൊസകോട്ടിൽ നിന്നും പാവഗഡയിലേക്ക് പോവുന്ന വഴിയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇടിയുടെ അഘാതത്തിൽ നിരവധി പേർ ബസിൽ നിന്നും തെറിച്ച് പുറത്തേക്ക് വീണതാണ് പരിക്കേറ്റവരുടെ എണ്ണം കൂട്ടിയത്. 4 പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

പരിക്കേറ്റവർ ബെംഗളൂരു, തുംകുരു, പാവഗഡ എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts