ബെംഗളൂരു: ഈ വർഷത്തെ വേനൽക്കാലം സാധാരണയിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പ്രവചനം. വേനൽച്ചൂട് ഊഷ്മാവ് വർധിപ്പിക്കുമെങ്കിലും, മഴയുള്ള ഏതാനും ദിവസങ്ങളും ഇടയ്ക്കിടെ ഇടവേളകളിൽ ഉണ്ടാകും.
കൂടാതെ കർണാടകയിലെ മിക്ക ഭാഗങ്ങളിലും അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ടെന്നുമാണ് ന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ഉദ്യോഗസ്ഥർ പ്രവചിക്കുന്നത്.
ഈ വേനൽക്കാലത്ത് മഴയോ മേഘാവൃതമോ ഉള്ള ദിവസങ്ങളുടെ എണ്ണം കൂടുതലായിരിക്കാം. പക്ഷെ നിലവിൽ ഈർപ്പത്തിന്റെ അളവ് കുറയുന്നതിനാൽ പൗരന്മാർക്ക് ഉയർന്ന വേനൽ ചൂടും വരണ്ട അവസ്ഥയും അനുഭവപ്പെടുന്നുണ്ട്. 2022 മാർച്ച് 17 ന് കലബുർഗിയിൽ 40.1 ഡിഗ്രി സെൽഷ്യസും മാർച്ച് 18 ന് റായ്ച്ചൂരിൽ 41 ഡിഗ്രി സെൽഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്.
എന്നാൽ പൂനെയിലെയും ഡൽഹിയിലെയും ഹെഡ് ഓഫീസുകൾ പുറത്തുവിട്ട ഔട്ട്‌ലുക്ക് അനുസരിച്ച് വേനൽക്കാലത്ത് കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി-ബെംഗളൂരു കാലാവസ്ഥാ നിരീക്ഷകൻ സദാനന്ദ അഡിഗ പറഞ്ഞു. കൂടുതൽ മേഘാവൃതമുണ്ടാകും, പക്ഷേ ഈർപ്പത്തിന്റെ അളവ് കുറയുന്നതിനാൽ ആളുകൾക്ക് വേനൽ ചൂട് അനുഭവപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.