ഉടുപ്പി കോളേജ് വിവാദത്തിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസ് 

ബെംഗളൂരു: ഉഡുപ്പി പാരാമെടിക്കൽ കോളജ് കാമറ വിവാദത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ മൂന്നുപേർക്കെതിരെ ഉടുപ്പി പോലീസ് സ്വമേധയ കേസെടുത്തു.

വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവേൽ, ഉഡുപ്പി ജില്ലാ സെക്രട്ടറി ദിനേശ് മെൻഡൻ, മഹിളാ മോർച്ച ഉഡുപ്പി ജില്ല പ്രസിഡന്റ് വീണട്ടി എന്നിവർക്ക് എതിരെയാണ് ഉഡുപ്പി ടൗൺ പോലീസ് കേസെടുത്തത്.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

‘ഹിന്ദു അമ്മമാർ ഉണരണം, ചൂലേന്തും കൈകളിൽ നീതിക്കു വേണ്ടി മുസ്‌ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവണം’ എന്നാണ് ശരൺ പറഞ്ഞത്.

‘നീതി നടപ്പാക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ ആദി-ഉഡുപ്പി നഗ്നത കേസും ഹരിയടുക്ക ഹസനബ്ബ കൊലക്കേസും ആവർത്തിക്കും’ -എന്നായിരുന്നു ദിനേശിന്റെ ഭീഷണി.

 ‘മുസ്ലിം കുട്ടികൾക്ക് സ്കൂളിലും കോളേജിലും പ്രവേശനം നൽകരുത്, അവർ വല്ല മദ്രസയിലും പഠിക്കട്ടെ’ -എന്നായിരുന്നു മഹിളാ മോർച്ച നേതാവായ വീണ ഷെട്ടി പ്രസംഗിച്ചത്.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

വ്യാഴാഴ്ച ഉഡുപ്പിയിൽ റാലിയിലായിരുന്നു വിദ്വേഷ പ്രസംഗം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts