4 കർണാടക പോലീസുകാർക്കെതിരെ കേരളത്തിൽ പിടിച്ചുപറിക്കേസ്

കൊച്ചി: കുമ്പളങ്ങി സ്വദേശികളായ സുഹൃത്തുക്കളിൽ നിന്ന് 3.95 ലക്ഷം രൂപ തട്ടിയെടുത്ത് നാല് കർണാടക പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്.

ഭയപ്പെടുത്തി പണം അപഹരിക്കൽ, പിടിച്ചുപറി, അന്യായമായി തടഞ്ഞുവയ്ക്കൽ, സംഘം ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ബംഗളൂരു വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ എസ്ഐ ശിവപ്രകാശ്, പോലീസുകാരായ വിജയകുമാർ, സന്ദേശം, ശിവണ്ണ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പരാതിക്കാരുടെ കൈയിൽനിന്ന് തട്ടിയെടുത്ത് 3.95 ലക്ഷം രൂപ ഇവരിൽനിന്ന് കണ്ടെടുത്തു.

  വിനോദസഞ്ചാരികളുടെ തിരക്ക്; വാട്ടർ സ്പോർട്സ് മേഖലയിൽ ഏജന്റുമാരും കമ്പനികളും തമ്മിൽ കമ്മീഷൻ തർക്കം രൂക്ഷം

കുമ്പളങ്ങി ഇല്ലിക്കൽക്കുന്നേൽ അഖിൽ ആൽബി (31), കുമ്പളങ്ങി സെന്റ് ജോർജ് പള്ളിക്കുസമീപം കളിപ്പറമ്പിൽ നിഖിൽ ജോസഫ് (30) എന്നിവരിൽനിന്നാണ് പണം തട്ടിയത്.

ബുധനാഴ്‌ച ഇരുവരും ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി.

വൈറ്റ്‌ഫീൽഡ്‌ സബ്‌ ഡിവിഷൻ എസ്‌സിപി എം ബാബു, സീനിയർ സിവിൽ പോലീസ്‌ ഓഫീസർ ചിന്നപ്പ എന്നിവർ വ്യാഴാഴ്‌ച കളമശേരി പോലീസ്‌ സ്‌റ്റേഷനിലെത്തി.

പിടിയിലായ പോലീസുകാരെക്കുറിച്ച് കർണാടക സർക്കാരിന് ഇവർ റിപ്പോർട്ട് നൽകും.

പ്രതിചേർത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ കൊച്ചി സിറ്റി പോലീസ് നിയമോപദേശം തേടി.

  മാലിന്യപ്രശ്നം രൂക്ഷം: ജിബിഎയ്‌ക്കെതിരെ മ്രൂക്ഷവിമർശനവുമായി കിരൺ മജുംദാർ ഷാ;

ഒടുവിൽ അറസ്റ്റ് ഒഴിവാക്കി അന്വേഷണവുമായി സഹകരിക്കാൻ നോട്ടീസ് നൽകി ബുധൻ വൈകിട്ട്‌ വിട്ടയച്ചു. 16ന് ഇവർ കളമശേരി പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us