ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് പോസ്റ്റോഫീസ് നഗരത്തിൽ 

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ‘ത്രീഡി പ്രിന്റഡ്’ പോസ്റ്റോഫീസ് ബെംഗളൂരുവിൽ തുറന്നു.

നഗരത്തിലെ കേംബ്രിജ് ലേ ഓട്ടിൽ 1021 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ച കെട്ടിടം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.

മദ്രാസ് ഐ.ഐ.ടി.യുടെ സാങ്കേതിക സഹായത്തോടെ ലാസൻ ആൻഡ് ടബ്രോ ലിമിറ്റഡ് ആണ് നിർമ്മാണം നടത്തിയത്.

ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയിൽ, പ്രത്യേക റോബോട്ടിക് യന്ത്രങ്ങൾ ഉപയോഗിച്ച് ഘട്ടംഘട്ടമായി നിക്ഷേപിച്ചാണ് കെട്ടടത്തിന്റെ ഭിത്തികൾ നിർമ്മിക്കുന്നത്.

  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പെട്ടെന്ന് ഉറയ്ക്കുന്ന പ്രത്യേക ആവശ്യമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ആറുമുതൽ എട്ടുമാസംവരെ സമയമെടുക്കുന്ന പരമ്പരാഗത രീതിയിലുള്ള കെട്ടിടനിർമ്മാണത്തിൽ നിന്ന് വ്യത്യസ്തമായി, 45 ദിവസങ്ങൾകൊണ്ടാണ് ത്രീഡി കെട്ടിടത്തിന്റെ മുഴുവൻ പണികളും തീർത്തത്.

സമയവും ചെലവും പരിഗണിച്ചാലും താരതമ്യേന ലാഭം ത്രീഡി പ്രിന്റഡ് കെട്ടിട നിർമ്മാണത്തിനാണ്.

പദ്ധതിക്ക് മാർഗനിർദേശം നൽകിയ മദ്രാസ് ഐ.ഐ.ടി.യെ കേന്ദ്രമന്ത്രി പ്രശംസിച്ചു.

  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി

പൂർണമായും ഓട്ടോമേറ്റഡ് ആയ കെട്ടിട നിർമ്മാണം സാങ്കേതികവിദ്യയാണിതെന്നും ഈ തരത്തിലുള്ള നിർമ്മാണങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
[masterslider id="10"]

Related posts

Click Here to Follow Us