ശബരിമലയില്‍ രണ്ട് മരണം; ദേവസ്വം ഗാര്‍ഡും തീര്‍ത്ഥാടകനും കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും കുഴഞ്ഞ് വീണ് മരിച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകവെയായിരുന്നു തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്.

കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍ എന്ന 20 കാരനാണ് മരിച്ചത്. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

അതേ സമയം, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാര്‍ഡായ ഗോപകുമാര്‍ മരിച്ചത്. മരക്കൂട്ടത്ത് താല്‍ക്കാലിക ദേവസ്വം ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു ഗോപകുമാര്‍.

ഉടന്‍ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോപകുമാറിനെയും രക്ഷപ്പെടുത്താനായില്ല. ഇരുവരുടെയും മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് വഹിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts