സാങ്കേതിക തകരാറെന്ന് സംശയം; എയർ ഇന്ത്യ ഹോങ്കോംഗ്-ഡൽഹി വിമാനം തിരികെ പറന്നു

ന്യൂഡൽഹി: സങ്കേതിക തകരാറുണ്ടെന്ന സംശയത്തെ തുടർന്നു എയർ ഇന്ത്യ ഹോങ്കോംഗ്-ഡൽഹി വിമാനം പാതി വഴിക്ക് വെച്ചു ഹോങ്കോങ്ങിലേക്ക് തന്നെ തിരികെ പറന്നു. കഴിഞ്ഞ ദിവസം സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം ഒരു മണിക്കൂർ റൺവേയിൽ കുടുങ്ങിയിരുന്നു . ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ എയർപോർട്ടിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകാനിരുന്ന വിമാനമാണ് റൺവേയിൽ കുടുങ്ങിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പ് തകരാർ കണ്ടെത്തുകയായിരുന്നു.തുടർന്നു ഒരു മണിക്കൂറോളം സമയം വിമാനം റൺവേയിൽ തുടർന്നു.

Read More
Click Here to Follow Us