ദുരഭിമാനക്കൊല വീണ്ടും, യുവാവിനെ ഭാര്യയുടെ മുന്നിൽ ഇട്ട് തല്ലിക്കൊന്നു

ഹൈദരാബാദ്: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു കൂട്ടം ആളുകൾ  തല്ലിക്കൊന്നു. ഇന്നലെ രംഗറെഡ്ഡി ജില്ലയിലെ മാര്‍പള്ളി സ്വദേശിയായ വില്ലുപുരം നാഗരാജ് എന്ന 25 കാരനാണ് കൊല ചെയ്യപ്പെട്ടത്.

നാഗരാജിന്റെ ഭാര്യയുടെ സഹോദരനടക്കം ചിലരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന നാഗരാജും സയ്യിദ് അഷ്‌റിന്‍ സുത്താന എന്ന പല്ലവി യും ജനുവരി 31 നാണ് വിവാഹിതരായത്. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇരുവരും വിവാഹം ചെയ്തത്. ഓള്‍ഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

ഇന്നലെ രാത്രി ഇരുവരും ബൈക്കില്‍ സരോനഗറിലേക്ക് പോകുമ്പോള്‍ സരൂര്‍നഗറിലെ മണ്ഡല് റവന്യൂ ഓഫീസിന് സമീപത്തെത്തിയപ്പോള്‍ അജ്ഞാതര്‍ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് നാഗരാജുവിനെ കൊലപ്പെടുത്തിയത്. മറ്റ് യാത്രക്കാര്‍ ഇരുവരെയും ആശുപത്രയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നാഗരാജ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിക്കുകയായിരുന്നു. ആക്രമണത്തില്‍ ഭാര്യക്കും പരിക്കേറ്റു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

വിവരമറിഞ്ഞ് സരൂര്‍നഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദുരഭിമാനക്കൊലയാണെന്നും യുവതിയുടെ കുടുംബാംഗങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ശ്രീധര്‍ റെഡ്ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts