എയർ ഇന്ത്യ വിമാനത്തിൽ തീ; അപകടം ലാന്‍ഡ് ചെയ്തതിന് പിന്നാലെ, യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ന്യൂഡൽഹി : ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ വിമാനത്തിന് തീപിടിത്തം. ഹോങ്കോങ്ങില്‍ നിന്നെത്തിയ വിമാനത്തിനാണ് തീപ്പിടിച്ചത്. ലാൻഡിങ്ങിനിടെ ഓക്സിലറി പവർ യൂണിറ്റിന് തീപ്പിടിക്കുകയായിരുന്നു. ഇറങ്ങുന്നതിനിടെ യാത്രക്കാരാണ് തീപിടിച്ചത് കണ്ടത്. അതെസമയം യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തെത്തി. വിശദ പരിശോധനയ്ക്കായി വിമാനം മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു. നിലവിൽ യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിന് സംഭവിച്ച കേടുപാടുകൾ വേഗത്തിൽ പരിഹരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Read More

ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ഇറക്കി

ബാങ്കോക്ക്: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തര ലാൻഡിംഗ്. ഫുക്കറ്റ് വിമാനത്താവള അധികൃതരാണ് വിമാനം പറന്നുയർന്നതിന് പിന്നാലെ വീണ്ടും ലാൻഡിംഗ് നടത്തിയ വിവരം അറിയിച്ചത്. AI 379 എന്ന വിമാനമാണ് ലാൻഡ് ചെയ്തത്. വിമാനത്തിന്റെ ലാൻഡിംഗിന് മുന്നോടിയായി സുരക്ഷ മുൻ കരുതലുകൾ വിമാനത്താവള അതികൃതർ പൂർത്തിയാക്കിയിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ബോംബൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു. വിമാനത്തിൽ 156…

Read More
Click Here to Follow Us