പത്ത് മിനുറ്റിനുള്ളിൽ ഈ ആപ്പിൽ വിളിച്ചാൽ ആഹാരം പറയുന്നിടത്ത് എത്തിക്കും; എന്നാൽ കിട്ടുന്നത് ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നങ്ങൾ, ഫംഗസ് നിറഞ്ഞ ഭക്ഷണം

മുംബൈ: ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നങ്ങൾ, ഭക്ഷണസാധനങ്ങളിൽ ഫംഗസ് എന്നിവ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ധാരാവിയിലെ സെപ്‌റ്റോയുടെ വെയർഹൗസിന്‍റെ ലൈസൻസ് റദ്ദാക്കി. വളരെ വേഗത്തിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ആപ്പുകളിൽ പ്രധാനപ്പെട്ടതാണ് സെപ്റ്റോ. കൂടുതൽ പേർ ആശ്രയിക്കുന്നതും ഇതിനെയാണ്. എന്നാൽ ചില സംശയങ്ങളുടെയും, പരാതിയുടെയും അടിസ്ഥാനത്തിൽ ധാരാവി വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനമാണ് കണ്ടെത്തിയത്. ചില ഭക്ഷണസാധനങ്ങളിൽ ഫംഗസ് വളർച്ച, കെട്ടിക്കിടക്കുന്ന വെള്ളത്തിന് സമീപം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, തണുത്ത സംഭരണ ​​താപനില നിലനിർത്താത്തത്,നനഞ്ഞതും വൃത്തിഹീനവുമായ തറകൾ, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ പ്രധാന സ്റ്റോക്കിൽ നിന്ന് വേർതിരിക്കാത്തത്…

Read More
Click Here to Follow Us