കരയാതിരിക്കാൻ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്റർ ഒട്ടിച്ചു ; നഴ്സിനെ സസ്പെൻഡ് ചെയ്തു

മുംബൈ: മൂന്നു ദിവസം പ്രായമായ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് നഴ്‌സ് ചുണ്ടിൽ പ്ലാസ്റ്റർ ഒട്ടിച്ചു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രി ബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിൽ ജൂൺ രണ്ടിനാണ് സംഭവം നടന്നത്. ഭാണ്ഡൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ കുഞ്ഞിന്റെ ചുണ്ടിലാണ് നഴ്‌സ് പ്ലാസ്റ്റർ ഒട്ടിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ആശുപത്രി അധികൃതർ നഴ്സിനെ സസ്പെൻഡ് ചെയ്തു. രാത്രി കുഞ്ഞിന് പാലു നൽകാൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് വന്ന അമ്മ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടു. പ്ലാസ്റ്റർ നീക്കണമെന്ന്…

Read More

പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കുക്കറിലിട്ട് പുഴുങ്ങി; ഒരാൾ അറസ്റ്റിൽ 

മുംബൈ: ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 56 കാരനായ മനോജ് സാഹ്നിയാണ് പ്രതി. മുംബൈയിലെ മിറിൽ റോഡിലെ അപ്പാർട്ട്മെന്റിൽ ആണ് സംഭവം. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ഇയാൾ പങ്കാളിയായ സരസ്വതി വൈദ്യയുടെ മൃതദേഹം വെട്ടിമുറിച്ചത്. ഇതിനുശേഷം ശരീരഭാഗങ്ങൾ കുക്കറിലിട്ട് പുഴുങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഗീതനഗറിലുള്ള ആകാശ് ദീപ് ബിൽഡിങ്ങിന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ്…

Read More

നായയെ കുളിപ്പിക്കുന്നതിനിടെ മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു 

മുംബൈ : വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശിയായ സഹോദരങ്ങൾ ആണ് കുളത്തിൽ മുങ്ങിമരിച്ചത് . മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്‌ചരൺ ബിൽഡിംഗ് നിവാസികളായ രവീന്ദ്രൻ–ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) ഡോംബിവ്‌ലി ഈസ്റ്റിലുള്ള ദാവ്‌ഡിയിലെ കുളത്തിൽ മുങ്ങിമരിച്ചത്. മാതാപിതാക്കൾ ചികിത്സയുടെ ഭാഗമായി നാട്ടിലായിരുന്നു. കീർത്തി കാൽ തെറ്റി കുളത്തിൽ വീണെന്നും സഹോദരിയെ രക്ഷിക്കാൻ രഞ്ജിത്ത് വെള്ളത്തിലേക്കും ചാടിയെന്നുമാണ് വിവരം. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം…

Read More

കോലിയുടെ മകൾക്കും അനുഷ്കയ്ക്കുമെതിരെ ഭീഷണി, കേസ് കോടതി റദ്ദാക്കി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ മകളെ പീഡിപ്പിക്കുമെന്ന് സമൂഹമാധ്യമത്തില്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. ഐഐടി ബിരുദധാരിയായ ഹൈദരാബാദ് സ്വദേശിക്കെതിരായ കേസ് ബോംബെ ഹൈക്കോടതിയാണു റദ്ദാക്കിയത്. പ്രതിയായ രാംനഗേഷ് അകുബതിനിയെ കുറ്റവിമുക്തനാക്കാന്‍, പരാതി നല്‍കിയ കോലിയുടെ മാനേജര്‍ അക്വിലിയ ഡിസൂസ അനുവദിച്ചതോടെയാണ് കോടതി നടപടി. ജസ്റ്റിസ് എ.എസ്. ഗഡ്കരി, പി.ഡി. നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2021 ഒക്ടോബറില്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെട്ടതിനു പിന്നാലെ രാംനഗേഷ് കോലിയുടെ മകള്‍ക്കും ഭാര്യ അനുഷ്‌ക…

Read More

പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം, രക്ഷകരായി എത്തിയത് ടിടിഇമാർ

മുംബൈ : ട്രെയിനിൽ വെച്ച് പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം; കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി രക്ഷകരായി രണ്ട് ടിടിമാർ. നവി മുംബൈയിലെ ഐറോളിയിൽ നിന്ന് ലോക്കൽ ട്രെയിനിൽ കയറിയ 19 കാരിയായ പെൺകുട്ടിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഗാൻസോളി ആസ്ഥാനമായ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. രണ്ട് ടിടിഇമാരുടെ ഇടപെടലാണ് കുട്ടിയുടെ ജീവൻരക്ഷിച്ചത്. ട്രെയിൻ താനെയിലെത്തിയ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഐസിയുവിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയാഘാതം ഉണ്ടായതായി സ്ഥിരീകരിച്ചു. എന്നാൽ നേരിയതോതിലുള്ള ഹൃദയാഘാതമാണ് ഉണ്ടായതെന്ന് ഡോക്ടർമാർ…

Read More

വിമാനത്താവളത്തിൽ ആൺകുഞ്ഞിനെ പ്രസവിച്ച് കർണാടക സ്വദേശിനി 

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ കർണാടക സ്വദേശിനി ആൺകുഞ്ഞിനെ പ്രസവിച്ചു. വിമാനത്താവള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രകാരനായ കുഞ്ഞിനെ വിമാനത്താവള അധികൃതർ സ്വാഗതം ചെയ്തു. ഒപ്പം സ്പെഷ്യൽ സമ്മാനവും വാഗ്ദാനം ചെയ്തു. വിമാനത്താവളത്തിന്റെ ടെർമിനലിനു മുന്നിലെ മെഡിക്കൽ കേന്ദ്രത്തിൽ ആണ് യുവതി പ്രസവിച്ചത്. ഭർത്താവിന് ഒപ്പം കർണാടകയിലെ ഹുബ്ബള്ളിയിൽ പോകാനാണ് യുവതി വിമാനത്താവളത്തിൽ എത്തിയത്. ശുചിമുറിയിൽ പോയ യുവതിയ്ക്ക് പെട്ടന്ന് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ യുവതിയെ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 9.20 നു ഡോ. പ്രവീൺ സിങ്ങിന്റെ മേൽനോട്ടത്തിൽ ആണ്…

Read More

ഷാരൂഖ് ഖാനെ എയർപോർട്ടിൽ തടഞ്ഞു, പിഴയടപ്പിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകള്‍ ബാഗേജില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. ദുബായില്‍ നിന്ന് പ്രൈവറ്റ് ജെറ്റില്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Read More

ശരത് പവാർ ആശുപത്രിയിൽ

മുംബൈ: ആരോഗ്യനില മോശമായതിനെ തുടർന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ ശരദ് പവാറിനെ പ്രവേശിപ്പിച്ചു. ബുധനാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് എൻ.സി.പി അറിയിച്ചു. ആശുപത്രി വിട്ട ശേഷം ശരദ് പവാർ നവംബർ നാല്, അഞ്ച് തീയതികളിൽ ഷിർദിയിൽ നടക്കുന്ന പാർട്ടി ക്യാമ്പുകളിൽ പങ്കെടുക്കുമെന്നും എൻ.സി.പി വ്യക്തമാക്കി.

Read More

‘ഐറ്റം’ എന്ന വിശേഷണം ലൈംഗിക അധിക്ഷേപമായി കണക്കാക്കും

മുംബൈ : പെൺകുട്ടിയെ ഐറ്റം എന്ന് വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതാണെന്ന് കോടതി നിരീക്ഷണം. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇരുപത്തിയഞ്ചുകാരനെ ഒന്നര വർഷം തടവിനു ശിക്ഷിച്ചുകൊണ്ടാണ്, പോക്സോ കോടതിയുടെ നിരീക്ഷണം. ബിസിനസുകാരനായ പ്രതി സ്‌കൂളിൽനിന്നു മടങ്ങുകയായിരുന്ന പെൺകുട്ടിയെ മുടിയിൽ പിടിച്ചു വലിക്കുകയും ‘എന്തൊരു ഐറ്റം? എവിടെ പോകുന്നു?’ എന്നു ചോദിക്കുകയും ചെയ്തു എന്നാണ് കേസ്. ഇയാൾ ഒരു മാസമായി ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടരുകയായിരുന്നെന്നും കോടതി പറഞ്ഞു. 2015ൽ ആണ് കേസിന് ആസ്പദമായ സംഭവം. ഇത്തരം കേസുകളിൽ പ്രതിക്ക് ഒരു ഇളവും അനുവദിക്കാനാവില്ലെന്ന്, മാപ്പപേക്ഷ തള്ളിക്കൊണ്ട്…

Read More

നവംബർ 1 മുതൽ മുംബൈയിൽ നിരോധനാജ്ഞ

മുംബൈ: നവംബർ ഒന്ന് മുതൽ 15 വരെ മുംബൈയിൽ നിരോധാജ്ഞ പ്രഖ്യാപിച്ച് മുംബൈ പോലീസ്. ജീവനും സ്വത്തിനും ഭീഷണിയാകും വിധം ക്രമസമാധാനനില തകർന്നേക്കുമെന്ന രഹസ്യ വിവരണത്തെ തുടർന്നായിരുന്നു നടപടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അഞ്ചിൽ കൂടുതൽ പേർ ഒന്നിച്ചുകൂടാൻ പാടില്ല. എങ്കിലും വിവാഹം, മരണം, തൊഴിലിടം, വ്യാപാരമേഖല എന്നിവിടങ്ങിൽ ഇത് ബാധകമല്ലേന്ന് ഉത്തരവിൽ പറയുന്നു. അടുത്ത മൂന്നു മുതൽ ഡിസംബർ വരെ ആയുധം, സ്‌ഫോടക വസ്‌തുക്കൾ എന്നിവ ശേഖരിക്കുന്നതും കടക്കുന്നതും ആരുതെങ്കിലും കോലം പ്രദർ ശിപ്പികുന്നത് നിരോധിച്ചിട്ടുണ്ട്.  

Read More
Click Here to Follow Us