ദീപാവലി തിരക്ക് കൂടുന്നു, മംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ

ബെംഗളൂരു: ദീപാവലി സീസണിൽ യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജംഗ്ക്ഷനും മുംബൈ ലോകമാന്യ തിലക് സ്റ്റേഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കും. ട്രെയിൻ നമ്പർ 01187 ലോകമാന്യ തിലക് (ടി) – മഡ്ഗാവ് ജൻക്ഷൻ ഒക്ടോബർ 16 മുതൽ ആരംഭിച്ചിട്ടുണ്ട്, ഇത് നവംബർ 13 വരെ എല്ലാ ഞായറാഴ്ചകളിലും രാത്രി 10:15 ന് ലോകമാന്യ തിലകിൽ നിന്ന് പുറപ്പെടും. ട്രെയിൻ അടുത്ത ദിവസം രാവിലെ 10:30 മണിക്ക് മഡ്ഗാവിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 01188 മഡ്ഗാവ് ജംഗ്ഷൻ – ലോകമാന്യ തിലക് (ടി)…

Read More

സ്കൂൾ കാന്റീനിൽ ഒളിച്ചിരുന്ന പുലിയെ പിടികൂടി

മുംബൈ : മഹാരാഷ്ട്രയിലെ ജവഹർ നവോദയ സ്കൂൾ കാന്റീനിൽ ശുചീകരണ ജീവനക്കാർ രാവിലെ എത്തിയപ്പോൾ കണ്ടത് പേടിപ്പിക്കുന്ന കാഴ്ചയായിരുന്നു. കാന്റീനിലെ ഇരിപ്പിടത്തിനടയിൽ ചുരുണ്ടു വിശ്രമിക്കുന്ന കൂറ്റനൊരു പുള്ളിപ്പുലി. നിലവിളിക്കാൻ പോലും മറന്ന് ഒരു നിമിഷം നിന്നുപോയ ജീവിക്കാൻ അടുത്ത നിമിഷം ഉണർന്നു പ്രവർത്തിച്ചു. ഉടൻ തന്നെ ജീവനക്കാർ ഓടി പുറത്തിറങ്ങി. കാന്റീനിന്റെ വാതിലുകളും ജനലുകളും പുറത്തു നിന്ന് അടച്ചുപൂട്ടി. പുലിയെ ഉള്ളിലാക്കി. തുടർന്ന് സ്കൂൾ അധികൃതർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെയും വൈൽഡ് ലൈഫ് എസ്.ഒ.എസ് എന്ന സന്നദ്ധ സംഘടനയെയും അറിയിക്കുകയായിരുന്നു. തകലി ദോകേശ്വർ ഗ്രാമത്തിലാണ്…

Read More

നഗ്ന വീഡിയോ കോൾ, വയോധികരിൽ നിന്ന്  യുവതി  തട്ടിയെടുത്തത് 3.63 ലക്ഷം രൂപ

മുംബൈ : നഗ്നവീഡിയോ കോള്‍ ചെയ്ത് വയോധികരില്‍ നിന്ന് യുവതി 3.63 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ അയല്‍പക്കക്കാരായ രണ്ട് വ‌യോധികര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയെ തുടര്‍ന്ന് അംബോലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും ഭീഷണിപ്പെടുത്തി പണം തട്ടിയത് ഒരാളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും എന്നാല്‍ തട്ടിപ്പിന്റെ രീതി ഒരുപോലെയാണെന്നും പോലീസ് വ്യക്തമാക്കി. 86 കാരനായ വയോധികനെയാണ് ആദ്യം കബളിപ്പിച്ചത്. ജൂലൈ 28 ന് ഉച്ചയ്ക്ക് ഒരു അജ്ഞാത സ്ത്രീയില്‍ നിന്ന് ഒരു വീഡിയോ കോള്‍ വന്നു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍…

Read More

കുതിരപ്പുറത്ത് പോയ സ്വിഗ്ഗിക്കാരനെ ഒടുവിൽ കണ്ടെത്തി, പക്ഷെ അവിടെ തീർന്നില്ല ട്വിസ്റ്റ്‌

മുംബൈ : കനത്ത മഴയിലും കുതിരപ്പുറത്ത് തന്റെ ജോലി കൃത്യമായി ചെയ്ത യുവാവിനെ ഒടുവില്‍ സ്വിഗ്ഗി കണ്ടെത്തി. മുംബൈയിലെ ദാദര്‍ എന്ന സ്ഥലത്ത് നിന്നുള്ള വൈറല്‍ വീഡിയോയുടെ പുറകേയായിരുന്നു കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വിഗ്ഗി. ഒരു ചെറുപ്പക്കാരന്‍ മഴയെ പോലും അതിജീവിച്ച്‌ നഗരമദ്ധ്യത്തിലൂടെ കുതിരപ്പുറത്ത് സ്വിഗ്ഗിയുടെ ബാഗുമായി പോകുന്ന കാഴ്ചയാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ കമ്പനി തങ്ങളുടെ പേജില്‍ ആളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ആ ഡെലിവറി ബോയിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപയും പാരിതോഷികവും കമ്പനി പ്രഖ്യാപിച്ചിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍…

Read More

വ്യവസായി പല്ലോൻജി മിസ്ട്രി അന്തരിച്ചു

മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ മേധാവി പല്ലോന്‍ജി മിസ്ട്രി അന്തരിച്ചു. 93 വയസ്സായിരുന്നു. ഇന്നലെ രാത്രിയില്‍ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടാറ്റാ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിപങ്കാളിത്തമുള്ള വ്യക്തിഗത ഓഹരിയുടമയാണ് പല്ലോന്‍ജി മിസ്ട്രി. ടാറ്റാ ഗ്രൂപ്പിന്റെ 18.4 ശതമാനം ഓഹരിയാണ് മിസ്ട്രിയുടെ കൈവശം ഉള്ളത്. 150 വര്‍ഷത്തെ പാരമ്പര്യമുള്ള ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്, രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാണ്. 2016 ല്‍ ഇദ്ദേഹം ബിസിനസ് രംഗത്ത് നല്‍കിയ സംഭാവന മാനിച്ച്‌…

Read More

സ്വയം വിവാഹം കഴിക്കാൻ ഒരുങ്ങി യുവതി

മുംബൈ: വിവാഹത്തിൻറെ മൊത്തത്തിലുള്ള കാഴ്ചപ്പാട് തന്നെ തകർത്ത പുതിയ ഒരു വാർത്തയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലും മറ്റും വൈറലായി കൊണ്ടിരിക്കുന്നത്. പതിവു നടപ്പുരീതികളെ മുഴുവൻ മാറ്റിയെഴുതി വിവാഹം കഴിക്കാനൊരുങ്ങുന്ന 24 കാരിയായ ക്ഷമ ബിന്ദുവാണ് ഇപ്പോൾ വാർത്തകളിലെ താരം. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിൻറെ വിവാഹത്തിൽ വരനും വധുവുമെല്ലാം ഇവർ തന്നെയാണ്. രാജ്യത്ത് തന്നെ ആത്മസ്നേഹം ഉയർത്തിപിടിച്ച് സ്വയം വിവാഹം കഴിക്കുന്ന വ്യക്തി താനായിരിക്കുമെന്നാണ് ക്ഷമ ബിന്ദു അഭിപ്രായപ്പെടുന്നത്. സ്വയം വിവാഹം കഴിക്കുന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്നേഹത്തിൻറെ തുറന്ന പ്രഖ്യാപനമാണെന്ന്…

Read More

രാജസ്ഥാനെ മറികടന്ന് അവസാന ഓവറില്‍ ഗുജറാത്ത് ഐപിഎല്‍ ഫൈനലില്‍

കൊല്‍ക്കത്ത: ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.

Read More

മുൻ ഭർത്താവിന് ജീവനാംശം നൽകണം, യുവതിയോട് കോടതി

മുംബൈ: വിവാഹമോചനത്തിന് ശേഷം സ്ത്രീക്ക് ജീവനാംശം ലഭിക്കുന്നത് സാധാരണമാണ്, എന്നാല്‍ മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവിട്ട കേസാണ് മഹാരാഷ്ട്രയിലേത്. കീഴ് കോടതിയുടെ വിധി ശരിവെച്ച്‌ പ്രതിമാസം 3,000 രൂപ ജീവനാംശം നല്‍കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് ഉത്തരവിട്ടു. കീഴ്കോടതി വിധി റദ്ദാക്കണമെന്ന യുവതിയുടെ ഹര്‍ജി കോടതി തള്ളി. ഇതിനുപുറമെ മുന്‍ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍, യുവതി പഠിപ്പിക്കുന്ന സ്‌കൂളിനോട് പ്രതിമാസം 5000 രൂപ ശമ്പളത്തില്‍ നിന്ന് മാറ്റി കോടതിയില്‍ നിക്ഷേപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ…

Read More

ഹിമാലയ ബഹിഷ്കരിക്കണം ; ക്യാമ്പയിനുമായി സംഘടനകൾ

മുംബൈ : രാജ്യത്തെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഹിമാലയയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സംഘടനകള്‍ രംഗത്ത്. കമ്പനിയുടെ ഉടമ മുസ്‌ലിമാണെന്നും ഹലാല്‍ ഉല്‍പ്പന്നമാണ് കമ്പനി വിറ്റഴിക്കുന്നത് എന്നുമാണ് പ്രചാരണം. ബോയ്‌കോട്ട് ഹിമാലയ എന്ന പേരിലുള്ള ഹാഷ്ടാഗ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ് ഇപ്പോൾ. ഹിമാലയയുടെ, വിദേശരാഷ്ട്ര കയറ്റുമതിക്ക് നിര്‍ബന്ധമായ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പങ്കുവച്ചാണ് കമ്പനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം നടക്കുന്നത്. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നിരോധിക്കപ്പെട്ട ചേരുവകള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. ഹലാല്‍ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് മുസ്‌ലിം ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന സീനിയര്‍…

Read More

ഐഎൻഎസ് റൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ മരിച്ചു.

INS-RANVEER_1 ship

മുംബൈ: 1986 ഒക്ടോബർ 26നു ഇന്ത്യൻ നേവിയുടെ ഭാഗമായ ഐഎൻഎസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു. നാവിക കപ്പൽ മുംബൈ തുറമുഖത്ത് എത്തുന്നതിന് മുമ്പാണ് പൊട്ടിത്തെറിയുണ്ടായത്. ഗൺ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായതാണെന്നാണ് പ്രാഥമിക വിവരം. 20 നാവികർക്ക് പൊട്ടിത്തെറിയിൽ പരിക്കേറ്റിട്ടുണ്ട്. അതിൽ ചിലരുടെ നില ഗുരുതരമാണ്. ഇൻഡേണൽ കംപാർട്ടുമെന്റിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ എല്ലാ നാവികരും നാവികസേനയുടെ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. 

Read More
Click Here to Follow Us