മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ മേധാവി പല്ലോന്‍ജി മിസ്ട്രി അന്തരിച്ചു.
93 വയസ്സായിരുന്നു. ഇന്നലെ രാത്രിയില്‍ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ടാറ്റാ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിപങ്കാളിത്തമുള്ള വ്യക്തിഗത ഓഹരിയുടമയാണ് പല്ലോന്‍ജി മിസ്ട്രി. ടാറ്റാ ഗ്രൂപ്പിന്റെ 18.4 ശതമാനം ഓഹരിയാണ് മിസ്ട്രിയുടെ കൈവശം ഉള്ളത്.
150 വര്‍ഷത്തെ പാരമ്പര്യമുള്ള ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്, രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാണ്. 2016 ല്‍ ഇദ്ദേഹം ബിസിനസ് രംഗത്ത് നല്‍കിയ സംഭാവന മാനിച്ച് പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഗുജറാത്തില്‍ പാര്‍സി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
പുതിയ ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് 1300 കോടി ഡോളറാണ് മിസ്ട്രിയുടെ ആസ്തി. ലോകത്തെ കോടീശ്വരന്മാരില്‍ 143-ാം സ്ഥാനത്താണ് മിസ്ട്രിയുടേത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.