സ്വയം വിവാഹം കഴിക്കാൻ ഒരുങ്ങി യുവതി

മുംബൈ: വിവാഹത്തിൻറെ മൊത്തത്തിലുള്ള കാഴ്ചപ്പാട് തന്നെ തകർത്ത പുതിയ ഒരു വാർത്തയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലും മറ്റും വൈറലായി കൊണ്ടിരിക്കുന്നത്.

പതിവു നടപ്പുരീതികളെ മുഴുവൻ മാറ്റിയെഴുതി വിവാഹം കഴിക്കാനൊരുങ്ങുന്ന 24 കാരിയായ ക്ഷമ ബിന്ദുവാണ് ഇപ്പോൾ വാർത്തകളിലെ താരം. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിൻറെ വിവാഹത്തിൽ വരനും വധുവുമെല്ലാം ഇവർ തന്നെയാണ്. രാജ്യത്ത് തന്നെ ആത്മസ്നേഹം ഉയർത്തിപിടിച്ച് സ്വയം വിവാഹം കഴിക്കുന്ന വ്യക്തി താനായിരിക്കുമെന്നാണ് ക്ഷമ ബിന്ദു അഭിപ്രായപ്പെടുന്നത്.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

സ്വയം വിവാഹം കഴിക്കുന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്നേഹത്തിൻറെ തുറന്ന പ്രഖ്യാപനമാണെന്ന് ക്ഷമ പറഞ്ഞു. അത് സ്വയം അംഗീകരിക്കൽ കൂടിയാണ്. ആളുകൾ എല്ലായ്‌പ്പോഴും അവർക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യുന്നത്. എനിക്ക് എന്നെ തന്നെയാണ് ഇഷ്ടമെന്നും അവർ പറഞ്ഞു.

താൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും വധുവായി അണിഞ്ഞൊരുങ്ങാൻ ആഗ്രഹമുണ്ടെന്നും ക്ഷമ പറഞ്ഞു. ഇതിൽ ഞാൻ ഈ സ്വയം വിവാഹചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ചില ആളുകൾക്ക് സ്വയം വിവാഹങ്ങൾ അപ്രസക്തമായി തോന്നാം. എന്നാൽ ഇത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും അവർ പറഞ്ഞു. വിവാഹത്തിന് മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽ വെച്ച് 11നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം ഗോവയിൽ രണ്ടാഴ്ചത്തെ ഹണിമൂൺ ട്രിപ്പും ക്ഷമ പ്ലാൻ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts