സ്വകാര്യ ബസ് സമരം നേരിടാൻ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ”രഹസ്യമായി”നഗരത്തിൽ നിന്ന് ഒളിച്ച് കടത്തി റയിൽവേ മാതൃകയായി!

ബെംഗളൂരു : കഴിഞ്ഞ തിങ്കളാഴ്ച മുതൽ കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ പണിമുടക്കിലാണ്, കർണാടക- കേരള ആർടിസികൾ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രമവും നടത്തുന്നുണ്ട് ഈ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ.

അപ്പോൾ റെയിൽവേയും ചെയ്യണമല്ലോ, എന്നാൽ അത് യാത്രക്കാർക്ക് ഉപകാരമായാൽ അത് ഭാവിയിൽ സ്വകാര്യ ബാധിക്കുകയും ചെയ്യും, അവസാനം സ്വകാര്യ ബസ് സമരത്തെ നേരിടാൻ എന്ന പേരിൽ റെയിൽവേ പ്രഖ്യാപിച്ച കൊച്ചുവേളി സ്പെഷൽ (06529-30) ട്രെയിൻ ഇന്നലെ രാത്രി 11.30 ന് നഗരത്തിൽ നിന്ന് യാത്ര തിരിച്ചു, മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ഇങ്ങനെ ഒരു ട്രെയിൻ ഉള്ള കാര്യം തന്നെ ആളുകൾ അറിയുന്നത്. കൃത്യമായി പറഞ്ഞാൽ 5 മണിക്ക് ട്രെയിൻ പ്രഖ്യാപിക്കുന്നു 11.30ക്ക് ട്രെയിൻ യാത്ര തുടരുന്നു.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള റെയിൽവേ യുടെ ശ്രമം വിജയം കണ്ടു എന്ന് മനസ്സിലാകുന്നത്, ആയിരത്തോളം ടിക്കറ്റുകൾ അതിൽ കാലിയായിരുന്നു എന്നറിയുമ്പോഴാണ്.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

ഇത്തരം രഹസ്യാത്മകത നിലനിർത്തി ട്രെയിൻ പ്രഖ്യാപിച്ച റെയിൽവേ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ കഴിയുകയേ ഇല്ല!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts