റെയിൽവേ അധികൃതരേ.. ;ബെംഗളൂരു മലയാളികളാരും മണ്ടൻമാരല്ല!;സ്വകാര്യ ബസ് പണിമുടക്ക് നേരിടാൻ “വെള്ളിയാഴ്ച”കേരളത്തിൽ നിന്ന് നഗരത്തിലേക്ക് സ്പെഷൽ സർവ്വീസ്!

ബെംഗളൂരു : നഗരത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും അറിയാം വെള്ളിയാഴ്ചകളിൽ നഗരത്തിൽ നിന്ന് കേരളത്തിലേക്കും ഞായറാഴ്ചകളിൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുമാണ് കൂടുതൽ യാത്രക്കാർ ഉള്ളത് എന്ന്.

സ്വകാര്യ ബസ് സമരം തുടരുമ്പോൾ മലയാളികളെ സഹായിക്കേണ്ട കടമ റെയിൽവേക്കുമുണ്ടല്ലോ, ഇന്ന് വെള്ളിയാഴ്ച കൊച്ചു വേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ.

ഉദ്ദേശ്യം വ്യക്തമാണല്ലോ ബെംഗളൂരു മലയാളികൾക്ക് ഇത് ഒരു തരത്തിലും ഉപകാരപ്പെടാതെ ഇരിക്കട്ടെ എന്നത് തന്നെ. വെള്ളിയാഴ്ചയിൽ നാട്ടിലേക്കും തിരിച്ച് ഞായറാഴ്ചകളിൽ തിരിച്ചുമാണ് ട്രെയിൻ സർവ്വീസ് എങ്കിൽ അത് എല്ലാവർക്കും ഉപകാരപ്രദമാകും, എന്നാൽ ഇവിടെ തിരക്കിന്റെ വിപരീത ദിശയിൽ വണ്ടിയോടിച്ച് ബെംഗളൂരു മലയാളികളെ മണ്ടൻമാരാക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

സ്പെഷൽ ട്രെയിൻ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതേ എന്നും ആളുകൾ കയറിയോ എന്ന ചോദ്യത്തിന് ഇല്ല എന്നും മറുപടി പറയാൻ ഇതിലും നല്ല വഴി ഏതാണുള്ളത്. പറയൂ.. സ്പെഷൽ ഓടിച്ചില്ല എന്നാരും കുറ്റപ്പെടുത്തുകയുമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട: 14.75 കോടിയുടെ ലഹരിമരുന്ന് പിടികൂടി; രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us