മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന് രാവിലെ നടക്കും. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 10.30നാണ് ഖബറടക്കം.

ഇന്നലെ കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി രാജീവ്‌, രമേശ്‌ ചെന്നിത്തല തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചു. കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ ഉള്ളപ്പെടയുള്ളവർ ഇന്ന് അന്തിമോപചാരം അർപ്പിക്കും. രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനം സജ്ജീകരിച്ചിട്ടുണ്ട്.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിൻറെ ജനകീയമുഖമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts