ജ്യോതിഷിയുടെ കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കവും വ്യക്തിപരമായ കാരണവും; കർണാടക പോലീസ്

ബെംഗളൂരു: പ്രശസ്ത ജ്യോതിഷിയും വാസ്തു വിദഗ്ദനുമായ ചന്ദ്രശേഖർ ഗുരുജിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ സാമ്പത്തികവും വ്യക്തിപരവുമായ തർക്കത്തിന്റെ ഭാഗമായി ആണ് കൊലപാതകം എന്ന് കർണാടക പോലീസ്. കൊലയാളികൾ അദ്ദേഹത്തിന്റെ മുൻ ജീവനക്കാരാണെന്ന് പോലീസ് കണ്ടെത്തി.

കർണാടകയിലെ ഹുബ്ബള്ളിയിലെ ഒരു സ്വകാര്യ ഹോട്ടലിന്റെ ലോബിയിൽ ചൊവ്വാഴ്ച പകൽ ആണ് 57 കാരനായ ചന്ദ്രശേഖർ ഗുരുജിക്ക് കുത്തേറ്റത് 40 തവണ അദേഹത്തിന് കുത്തേറ്റു. കരാറുകാരനായിരുന്ന ഗുരുജിയുടെ മുൻ ജീവനക്കാരായ മഹന്തേഷ് ഷിരൂർ, മഞ്ജുനാഥ് മാരെവാഡ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts