കുതിരപ്പുറത്ത് പോയ സ്വിഗ്ഗിക്കാരനെ ഒടുവിൽ കണ്ടെത്തി, പക്ഷെ അവിടെ തീർന്നില്ല ട്വിസ്റ്റ്‌

മുംബൈ : കനത്ത മഴയിലും കുതിരപ്പുറത്ത് തന്റെ ജോലി കൃത്യമായി ചെയ്ത യുവാവിനെ ഒടുവില്‍ സ്വിഗ്ഗി കണ്ടെത്തി.

മുംബൈയിലെ ദാദര്‍ എന്ന സ്ഥലത്ത് നിന്നുള്ള വൈറല്‍ വീഡിയോയുടെ പുറകേയായിരുന്നു കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വിഗ്ഗി.

ഒരു ചെറുപ്പക്കാരന്‍ മഴയെ പോലും അതിജീവിച്ച്‌ നഗരമദ്ധ്യത്തിലൂടെ കുതിരപ്പുറത്ത് സ്വിഗ്ഗിയുടെ ബാഗുമായി പോകുന്ന കാഴ്ചയാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ കമ്പനി തങ്ങളുടെ പേജില്‍ ആളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ആ ഡെലിവറി ബോയിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപയും പാരിതോഷികവും കമ്പനി പ്രഖ്യാപിച്ചിരുന്നു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

അന്വേഷണങ്ങള്‍ക്കൊടുവില്‍ ആളിനെ കണ്ടെത്തിയെങ്കിലും ട്വിസ്റ്റ് അവിടെയും അവസാനിച്ചില്ല. കക്ഷി സ്വിഗ്ഗിയുടെ ഡെലിവറി ബോയി അല്ല എന്നതാണ് പുതിയ വിവരം. 17 വയസുള്ള കുതിര സവാരിക്കാരനാണ് ഫുഡ് ഡെലിവറി ബാഗുമായി യാത്ര ചെയ്തത്. അതേസമയം,​ സ്വിഗ്ഗിയുടെ ഡെലിവറിബോയി ആയ സുഹൃത്തിൽ നിന്നും കക്ഷി ബാഗ് കടം വാങ്ങിയിട്ട് തിരികെ കൊടുക്കാന്‍ മറന്നുപോയതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts