വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു;കുമാരസ്വാമി സർക്കാർ വീണു!

ബെംഗളൂരു:വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉടൻ രാജിക്കത്ത് ഗവർണർക്ക് അയക്കും.

105 ന് എതിരെ 99 വോട്ടുകൾക്കാണ് സഖ്യ സർക്കാറിന്റെ പതനം.കഴിഞ്ഞ 18 ദിവസമായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ ആദ്യ രംഗത്തിന്റെ തിരശ്ശീല വീണതായി അനുമാനിക്കാം.

7:20 ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്, ഡെപ്യൂട്ടി സ്പീക്കർ വോട്ടു ചെയ്തു. സ്പീക്കർ കാസ്റ്റിംഗ് വോട്ട് ചെയ്തില്ല.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഭരണപക്ഷത്തെ 15 എംഎൽഎമാർ രാജി നൽകിയതോടെയാണ് കുമാരസ്വാമി സർക്കാറിന്റെ പതനം ആസന്നമായത്, തുടർന്ന് കഴിഞ്ഞ 2 ആഴ്ചയോളമായി നാടകീയ രംഗങ്ങൾ കർണാടക രാഷ്ട്രീയത്തിൽ തുടരുകയായിരുന്നു.

നിയമ സഭാതെരഞ്ഞെടുപ്പിനെ തുടർന്ന് ആർക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് 37 സീറ്റുകൾ ഉള്ള മൂന്നാമത്തെ കക്ഷിയായ ജെ.ഡി.എസിനെ 87 സീറ്റുകൾ ലഭിച്ച രണ്ടാമത്തെ കക്ഷി പിൻതുണക്കുകയായിരുന്നു.105 സീറ്റുകൾ ലഭിച്ച ബി.ജെ.പിയുടെ യെദിയൂരപ്പക്ക് ഗവർണർ അവസരം നൽകിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ല.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

14 മാസം ഭരിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി കുമാരസ്വാമി രാജിവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts