ബെംഗളൂരു : തെക്കൻ കേരളത്തിൽ നിന്നും നഗരത്തിലേക്ക് വരികയായിരുന്ന അറ്റ്ലസ് ട്രാവൽസിന്റെ ബസ് അപകടത്തിൽ പെട്ടു, ദിണ്ടിഗലിന് സമീപം സെമ്പട്ടി എന്ന സ്ഥലത്തു വച്ച് ബസ് റോഡ് സൈഡിലേക്ക് മറിയുകയായിരുന്നു.
ബസ് അമിത വേഗത്തിലായിരുന്നു എന്ന് യാത്രക്കാർ പറയുന്നുണ്ടെങ്കിലും ലൈറ്റിടാതെ വന്ന ട്രാക്ടർ കുറുകെ ചാടിയതിനാൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ജീവനക്കാർ അറിയിച്ചു.
താഴെ സെമി സ്ലീപ്പറും മുകളിൽ സ്ലീപ്പറും ഉള്ള വിഭാഗത്തിൽ പെട്ട ബസാണ് അപകടത്തിൽ പെട്ടത്, ഞായറാഴ്ച വൈകുന്നേരം പത്തനാപുരം വഴിയാത്ര തുടങ്ങിയ ബസ് രാത്രി 12 മണിയോട് അടുത്താണ് അപകടത്തിൽ പെട്ടത്.
ഒരാളുടെ പരിക്ക് ഗുരുതരമാണ്, ബാക്കിയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു, പലരേയും ദിണ്ടിഗലിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അപകടം നടന്ന ഉടനെ അതുവഴി കടന്നു പോയ വാഹനങ്ങളിലുള്ളവരാണ് ആദ്യ രക്ഷാദൗത്യം നടത്തിയത്, പിന്നീട് ആംബുലൻസും പോലീസും എത്തി നടപടികൾ സ്വീകരിച്ചു.
കേരളത്തിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ഇതേ ട്രാവൽസിന്റെ ബസ് കഴിഞ്ഞ ജൂൺ 3 ന് പാലക്കാട് ജില്ലയിൽ വച്ച് പാടത്തേക്ക് മറിഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.