വ്യാജ യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് പുറത്തുവിട്ട് യുജിസി!!

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാജ യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ (യുജിസി). ചൊവ്വാഴ്ചയാണ് രാജ്യത്തെ 23 വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരം യുജിസി പുറത്തുവിട്ടത്. യുജിസി ആക്ടിന്‍റെ അംഗീകാരമില്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. 23 വ്യാജ യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍നിന്നാണ്. 8 വ്യാജ യൂണിവേഴ്‌സിറ്റികളാണ് ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, തലസ്ഥാനത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് 7 യൂണിവേഴ്‌സിറ്റികളും. പശ്ചിമ ബംഗാളിലും ഒഡിഷയിലും രണ്ട് വീതവും, കേരള കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒന്നു വീതവും വ്യാജ യൂണിവേഴ്‌സിറ്റികളുണ്ട്. കര്‍ണാടകയില്‍ ബല്‍ഗാമില്‍…

Read More

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍,ഇനി ഇവിടെ മുഖം കാണിക്കണം.

ബെംഗളൂരു : കെമ്പെഗൌഡ വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസ് ഇല്ലാതെ മുഖം തിരിച്ചറിഞ്ഞ് സ്വയം ബോര്‍ഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. പേപ്പറിന് പകരം മുഖം തിരിച്ചറിയാവുന്ന ഫേഷ്യൽ റെക്കഗ്‌നിഷ്യൻ സംവിധാനമാണ് ആരംഭിച്ചത്.യാത്രക്കാര്‍ വിമാനത്താവളത്തിന്‍റെ ഉള്ളിലേക്ക് വരുമ്പോള്‍ തന്നെ തിരിച്ചറിയുന്ന വിധത്തില്‍ ആണ് ക്രമീകരണം.സുരക്ഷാ പിഴവുകളില്ലാതെ പരിശോധന നടത്തുന്നതിനൊപ്പം കടലാസ് ഉപയോഗം കുറച്ചുകൊണ്ടുവരാനും സാധിക്കും. വിസ്താര എയർവെയ്സിൽ യാത്ര ചെയ്യുന്നവർക്കാണ് ആദ്യഘട്ടത്തിൽ ബയോമെട്രിക് ബോർഡിങ് പാസ് സംവിധാനം ഉപയോഗിക്കാൻ കഴിയുക. വിഷൻ ബോക്സ് എന്ന കമ്പനിയാണ് സംവിധാനം നടപ്പിലാക്കിയത്. ഒക്ടോബറോടെ ഒന്നാം ടെർമനലിലെ എല്ലാ പ്രവേശനകവാടങ്ങളിലും…

Read More

കഴിഞ്ഞ ഒരു വര്‍ഷമായി താജ് വെസ്റ്റ് എന്‍ഡ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു മുറി കുമാരസ്വാമി ബുക്ക്‌ ചെയ്തു വച്ചിരിക്കുകയായിരുന്നു;അതിന് പിന്നിലെ രഹസ്യം ഇതാണ്.

ബെംഗളൂരു : ടാറ്റാ യുടെ നിയന്ത്രണത്തില്‍ ഉള്ള നഗരത്തിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടല്‍ ആണ് റേസ് കോഴ്സ് റോഡില്‍ ഉള്ള താജ് വെസ്റ്റ് ഏന്‍ഡ്,ജെ.ഡി.എസ്.സംസ്ഥാന അധ്യക്ഷനും ഇപ്പോഴത്തെ കാവല്‍ മുഖ്യമന്ത്രിയുമായ എച്.ഡി.കുമാരസ്വാമി ഈ ഹോട്ടലിലെ ഒരു മുറി താന്‍ ഭരണത്തില്‍ ഉണ്ടായിരുന്ന പതിനാലു മാസവും റിസേര്‍വ് ചെയ്ത് വച്ചിരുന്നു,നഗരത്തില്‍ ഉള്ള സമയത്ത് താമസവും പ്രവര്‍ത്തകരെ കാണുന്നതും അവിടെ വച്ചായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എങ്കിലും,ഇത്രയും വലിയ തുക മുടക്കി എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരു ഹോട്ടലില്‍ തങ്ങുന്നത് എന്നതിന് കൃത്യമായ…

Read More

ഓപ്പറേഷന്‍ താമരയില്‍ വീണ വിമത എംഎല്‍എമാരെ കാത്തിരിക്കുന്നത്!!

ബെംഗളൂരു: ഓപ്പറേഷന്‍ താമരയില്‍ വീണ എംഎല്‍എമാരെ ആകാശം ഇടിഞ്ഞുവീണാലും പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദരാമയ്യ. I would like to reaffirm that those who have fallen for Operation Kamala will never be inducted back to our party. Even if the sky is falling down!!@INCKarnataka — Siddaramaiah (@siddaramaiah) July 23, 2019 വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ പരാജയത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസിൽനിന്നും ജെ.ഡി.എസിൽനിന്നും രാജിവെച്ച എം.എൽ.എ.മാരുടെ ഭാവി…

Read More

തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ഭരണപക്ഷത്തെ വിറപ്പിച്ച സ്പീക്കർ!

ബെംഗളൂരു: തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ഭരണപക്ഷത്തെ വിറപ്പിച്ച്  സ്പീക്കർ രമേശ് കുമാർ. തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന അദ്ദേഹത്തിന്റെ കർക്കശ നിലപാടിനെത്തുടർന്ന് നിയമസഭ അർധരാത്രിവരെ നീണ്ടു. “വിശ്വാസ വോട്ടിനായി പുലരുംവരെ ഇരിക്കും. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റും” -സ്പീക്കറുടെ ശബ്ദം ഉറച്ചതായിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അടക്കമുള്ള നേതാക്കൾ രണ്ടുദിവസം വേണമെന്നാവശ്യപ്പെട്ടു. “കൂടുതൽ സമ്മർദം ചെലുത്തിയാൽ രാജി” എന്നായിരുന്നു സ്പീക്കറുടെ ഭീഷണി. ഇനി നിർബന്ധിക്കുന്നത് പന്തിയല്ലെന്ന് ഭരണപക്ഷവും തിരിച്ചറിഞ്ഞു. “സഭ ചേർന്നതിനുശേഷം നിങ്ങൾക്കു 10 ദിവസം കിട്ടിയില്ലേ? വിമതരെ ആരെയെങ്കിലും തിരിച്ചെത്തിക്കാൻ കഴിഞ്ഞോ? ഇനിയെന്തിനു കാത്തിരിക്കണം. നാലുപേരെ…

Read More

സംസ്ഥാനത്ത് 47 വർഷത്തിനിടെ 21 മുഖ്യമന്ത്രിമാർ; കാലാവധി തികച്ചത് 2 പേർ, ഏറ്റവും കുറഞ്ഞ ദിവസം മുഖ്യമന്ത്രിയായത് യെദ്യൂരപ്പ

ബെംഗളൂരു: സംസ്ഥാനത്ത് 47 വർഷത്തിനിടെ 21 മുഖ്യമന്ത്രിമാർ; കാലാവധി തികച്ചത് 2 പേർ, ഏറ്റവും കുറഞ്ഞ ദിവസം മുഖ്യമന്ത്രിയായത് യെദ്യൂരപ്പ. – അഞ്ചുവർഷമെന്ന കാലാവധി പൂർത്തിയാക്കിയതാകട്ടെ 1972-ൽ മുഖ്യമന്ത്രിയായ ദേവരാജ് അരശും 2013-ൽ അധികാരമേറ്റ സിദ്ധരാമയ്യയും. – 1999 ഒക്ടോബർ 11-നു മുഖ്യമന്ത്രിയായ എസ്.എം. കൃഷ്ണ നാലുവർഷത്തിനുശേഷം നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടുകയായിരുന്നു. – 2004-ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ജെ.ഡി-എസുമായി ചേർന്നു ഭരിച്ച ധരംസിങ് ഒരുവർഷവും 250 ദിവസവുമാണ് മുഖ്യമന്ത്രിയായിരുന്നത്. – 1994 ഡിസംബർ 11-നു മുഖ്യമന്ത്രിയായ എച്ച്.ഡി. ദേവഗൗഡ…

Read More

ബി.ജെ.പി.യുടേത് രാജ്യം കണ്ട ഏറ്റവും നാണംകെട്ട രാഷ്ട്രീയ അട്ടിമറി; കെ.സി. വേണുഗോപാൽ

ബെംഗളൂരു: ബി.ജെ.പി.യുടേത് രാജ്യം കണ്ട ഏറ്റവും നാണംകെട്ട രാഷ്ട്രീയ അട്ടിമറിയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരും ഗവർണറും മഹാരാഷ്ട്ര സർക്കാരും ബി.ജെ.പി. നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ നെറികെട്ട കുതിരക്കച്ചവടത്തിലൂടെയാണ് സഖ്യസർക്കാരിനെ അട്ടിമറിച്ചത്. കൂറുമാറിയ എം.എൽ.എ. മാർക്ക് കോടിക്കണക്കിന് കള്ളപ്പണം കൈമാറിയും മന്ത്രിസ്ഥാനമടക്കമുള്ള സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തുമാണ് ഈ അധാർമിക രാഷ്ട്രീയ നീക്കത്തിന് ബി.ജെ.പി. കളമൊരുക്കിയത്. ഒപ്പം ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ വിലപേശലിനും ബ്ലാക്ക് മെയിലിങ്ങിനും വേണ്ടി ബി.ജെ.പി. ദുരുപയോഗം ചെയ്തെന്നും വേണുഗോപാൽ പറഞ്ഞു. സർക്കാരിനെ താഴെയിറക്കാൻ…

Read More

നഗരത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : തെക്കൻ കേരളത്തിൽ നിന്നും നഗരത്തിലേക്ക് വരികയായിരുന്ന അറ്റ്ലസ് ട്രാവൽസിന്റെ ബസ് അപകടത്തിൽ പെട്ടു, ദിണ്ടിഗലിന് സമീപം സെമ്പട്ടി എന്ന സ്ഥലത്തു വച്ച് ബസ് റോഡ് സൈഡിലേക്ക് മറിയുകയായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നു എന്ന് യാത്രക്കാർ പറയുന്നുണ്ടെങ്കിലും ലൈറ്റിടാതെ വന്ന ട്രാക്ടർ കുറുകെ ചാടിയതിനാൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ജീവനക്കാർ അറിയിച്ചു. താഴെ സെമി സ്ലീപ്പറും മുകളിൽ സ്ലീപ്പറും ഉള്ള വിഭാഗത്തിൽ പെട്ട ബസാണ് അപകടത്തിൽ പെട്ടത്, ഞായറാഴ്ച വൈകുന്നേരം പത്തനാപുരം വഴിയാത്ര തുടങ്ങിയ ബസ് രാത്രി 12 മണിയോട് അടുത്താണ് അപകടത്തിൽ…

Read More
Click Here to Follow Us