സംസ്ഥാനത്ത് 47 വർഷത്തിനിടെ 21 മുഖ്യമന്ത്രിമാർ; കാലാവധി തികച്ചത് 2 പേർ, ഏറ്റവും കുറഞ്ഞ ദിവസം മുഖ്യമന്ത്രിയായത് യെദ്യൂരപ്പ

ബെംഗളൂരു: സംസ്ഥാനത്ത് 47 വർഷത്തിനിടെ 21 മുഖ്യമന്ത്രിമാർ; കാലാവധി തികച്ചത് 2 പേർ, ഏറ്റവും കുറഞ്ഞ ദിവസം മുഖ്യമന്ത്രിയായത് യെദ്യൂരപ്പ.

– അഞ്ചുവർഷമെന്ന കാലാവധി പൂർത്തിയാക്കിയതാകട്ടെ 1972-ൽ മുഖ്യമന്ത്രിയായ ദേവരാജ് അരശും 2013-ൽ അധികാരമേറ്റ സിദ്ധരാമയ്യയും.

– 1999 ഒക്ടോബർ 11-നു മുഖ്യമന്ത്രിയായ എസ്.എം. കൃഷ്ണ നാലുവർഷത്തിനുശേഷം നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടുകയായിരുന്നു.

– 2004-ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ജെ.ഡി-എസുമായി ചേർന്നു ഭരിച്ച ധരംസിങ് ഒരുവർഷവും 250 ദിവസവുമാണ് മുഖ്യമന്ത്രിയായിരുന്നത്.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

– 1994 ഡിസംബർ 11-നു മുഖ്യമന്ത്രിയായ എച്ച്.ഡി. ദേവഗൗഡ പദവിയിലിരുന്നത് ഒരുവർഷവും 172 ദിവസവും.

– മൂന്നുതവണ അധികാരത്തിലെത്തിയെങ്കിലും ഏറ്റവും കുറഞ്ഞകാലം മുഖ്യമന്ത്രിക്കസേരയിലിരുന്നുവെന്ന റെക്കോഡ് ബി.എസ്. യെദ്യൂരപ്പയ്ക്കാണ്. 2007 നവംബർ 12-ന് ആദ്യമായി മുഖ്യമന്ത്രിയായ യെദ്യൂരപ്പ ഭരിച്ചത് ഏഴു ദിവസം.

– 2008 മേയ് 30-ന് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും മൂന്ന് വർഷവും 66 ദിവസവുമേ പദവിയിലിരുന്നുള്ളൂ. 2018 മേയ് 17-ന് ഭൂരിപക്ഷമില്ലാതെ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും രണ്ടുദിവസമായിരുന്നു കാലാവധി.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇനി ബി. ജെ.പി. അധികാരത്തിലെത്തിയാൽ പ്രതിസന്ധി ഒഴിയുമെന്ന് ജനം വിശ്വസിക്കുന്നില്ല. അഞ്ച് പേരുടെ ഭൂരിപക്ഷമാണ് ബി. ജെ.പി.ക്കുള്ളത്. തിരിച്ചെത്തുന്ന വിമതർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. മുഴുവൻ പേരേയും ബി.ജെ.പി.ക്ക് മന്ത്രിയാക്കാൻ കഴിയില്ല. ഇതോടെ വീണ്ടും പ്രതിസന്ധിയുണ്ടാകും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts