മലയാളി യുവഡോക്ടർ അസുഖത്തെ തുടര്‍ന്ന് മരിച്ചു

ബെംഗളൂരു: മലയാളി യുവഡോക്ടർ അസുഖത്തെ തുടര്‍ന്ന് മരിച്ചു. പാനൂര്‍ ചെണ്ടയാട് സ്വദേശിയായ ഡോ. മുഹമ്മദ്‌ ജാസിം (32) ആണ് മരിച്ചത്.

ഒരു വർഷം മുമ്പാണ് ഇദ്ദേഹം വിവാഹിതനായത്. 2020 ജനുവരി 15 നായിരുന്നു ഡോ. മുഹമ്മദ്‌ ജാസിമും ഡോ. നിസാ അഹ്‌മദും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും ചേര്‍ന്ന് നഗരത്തിൽ ‘സ്മയില്‍ ഡെന്റല്‍ ക്ലിനിക്’ നടത്തി വരികയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അസുഖം ബാധിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അസുഖം മൂര്‍ച്ഛിച്ച്‌ മരണം സംഭവിക്കുകയായിരുന്നു.

കുവൈറ്റ് കെ എം സി സി നേതാവും നിലവില്‍ കുവൈറ്റ് – കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ എ കെ മഹ്‌മൂദിന്റെ മകനാണ്. മാതാവ്: ശരീഫ.
സഹോദരങ്ങള്‍: മുഹമ്മദ്‌ ശരീഫ് (കുവൈറ്റ്), നസ്‌റിയ അബ്ദുല്‍ കരീം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts