നഗരത്തിൽ മഴ തുടരുമ്പോഴും ഭൂഗർഭജലവിതാനം താഴ്ന്നു തന്നെ 

ബെംഗളൂരു: മഴ തുടരുമ്പോഴും നഗരത്തിൽ ഭൂഗർഭജലവിതാനം താഴ്‌ന്നു തന്നെ തുടരുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ്‌, ജൂൺ മാസങ്ങളിലായി ജലവിതാനം 4 അടി വരെ വീണ്ടും താഴ്ന്നു.

ഏപ്രിലിൽ 7000 കുഴൽകിണറുകൾ വറ്റി വരണ്ടതോടെ കടുത്ത ജലക്ഷാമമാണ് നഗരം നേരിട്ടത്.

എന്നാൽ പിന്നീട് മഴ ലഭിച്ചെങ്കിലും ഭൂഗർഭ ജലവിതാനം മെച്ചപ്പെടുത്താനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

നേരത്തെ നഗരത്തിൽ ശരാശരി 40 അടി താഴ്ചയിൽ ഭൂഗർഭ ജലം ലഭിച്ചിരുന്നു.

എന്നാൽ പുതിയ കണക്കുകൾ പ്രകാരം ഹൊസ്‌കോട്ടെ ഉൾപ്പെടെയുള്ള മേഖലകളിൽ ഇത് 80 അടി വരെയായി.

മഴവെള്ളക്കൊയ്ത്തിനായി ബിബിഎംപി സ്വീകരിച്ച നടപടികൾ ഫലം കാണുന്നില്ലെന്നും ഇത് സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts