അഭയ ഹിരണ്മയി പ്രണയത്തിൽ?

ഗായികയും മോഡലുമായ അഭയ ഹിരൺമയി വീണ്ടും പ്രണയത്തിൽ എന്ന കണ്ടെത്തലുമായി ആരാധകർ.

സമൂഹമാദ്ധ്യമത്തിൽ അഭയ പങ്കുവച്ച പോസ്റ്റിനു പിന്നാലെയാണ് ആരാധകരുടെ കണ്ടെത്തൽ.

അജ്ഞാതനായ ഒരാൾ അഭയയെ എടുത്തു ചുംബിക്കുന്നതാണ് ചിത്രം.

എന്നാൽ ചിത്രത്തിലെ പുരുഷന്റെ മുഖം വ്യക്തമല്ല.

പൂമ്പാറ്റ എന്നാണ് ചിത്രത്തിനു അഭയ നൽകിയ അടിക്കുറിപ്പ്.

ചിത്രം ശ്രദ്ധേയമായതോടെ നിരവധി പേർ കമന്റുമായി എത്തി.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ് ഏറെപ്പേരും ചോദിക്കുന്നത്.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് ഗായിക അഭയ ഹിരൺമയി നേരിട്ടത്.

അടുത്തിടെ അഭയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത്.

അതു തിരിച്ചുകിട്ടിയില്ലെങ്കിലും സ്നേഹം എല്ലായ്‌പ്പോഴും പൂർണമായി തിരിച്ചുവരും.

ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്നുവിടുന്നത് തുടരുക.

അത് എപ്പോഴെങ്കിലും മടങ്ങിവരുമെന്നുമായിരുന്നു അഭയയുടെ കുറിപ്പ് .പുതിയ പ്രണയത്തെക്കുറിച്ചാണ് അഭയം കുറിച്ചതെന്നും ആരാധകർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
[masterslider id="10"]

Related posts