കൗമാരക്കാരിയുടെ മുമ്പിൽ പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്തതിന് യുവാവിന് 3 വർഷം തടവ്

KIDS CHILD RAPE

ബംഗളൂരു: പെൺകുട്ടിയുടെ മുന്നിൽ സ്വയംഭോഗം ചെയ്തതിന് 33കാരന് ബംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു.

2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയായ എച്ച് റഹമത്തുള്ള ബെയ്ഗ് ലൈംഗിക പീഡനത്തിനും കുറ്റക്കാരനാണെന്ന് അതിവേഗ കോടതി വിധിച്ചു. പ്രതിക്കെതിരെ 20,000 രൂപ പിഴയും ചുമത്തി

അന്ന് ബംഗളൂരുവിൽ വെച്ച് 13 വയസ്സുള്ള പെൺകുട്ടി തന്റെ നായയെയുമായി തെരുവിലൂടെ നടക്കുമ്പോഴാണ് സംഭവം. ബെയ്ഗ് അവളുടെ മുന്നിൽ സ്വയംഭോഗം ചെയ്തു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

പെൺകുട്ടി തിരികെ വീട്ടിലേക്ക് നടക്കാൻ ശ്രമിച്ചപ്പോൾ പ്രതി കുട്ടിയെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്തു.

പെൺകുട്ടിയുടെ പിതാവ് അതേ ദിവസം തന്നെ പോലീസിൽ പരാതി നൽകുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം 2020 ഫെബ്രുവരി 13 ന് ബെയ്ഗിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്, ഇത് വിചാരണയിൽ ഇയാൾക്കെതിരെ തെളിവായി ഉപയോഗിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു
[masterslider id="10"]

Related posts