നഗരത്തിലെ തെരുവ് ഭക്ഷണത്തിന് ശുചിത്വം ഉറപ്പാക്കാന്‍ മാനദണ്ഡങ്ങള്‍ വരും

ബെംഗളൂരു:  നഗരത്തില്‍ വില്‍ക്കുന്ന തെരുവ് ഭക്ഷണത്തിന്റെ ശുചിത്വം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

ഹോട്ടലുകള്‍, തട്ടുകടകള്‍, മൊബൈല്‍ ഭക്ഷണശാലകള്‍ എന്നിവയ്ക്ക് വെവ്വേറെ മാനദണ്ഡനടപ്പിലാക്കണം. ഹോട്ടല്‍ ഭക്ഷണത്തിന്റെ ശുചിത്വം സംബന്ധിച്ച് കര്‍ണാടക ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച് ഹര്‍ജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ വിധി,

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ഭക്ഷ്യസുരക്ഷ ലൈസന്‍സുകള്‍ ഉള്‍പ്പടെ നേടിയാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഇതൊന്നുമില്ലാതെയാണ് വഴിയോര വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്ന ഹര്‍ജിയിലെ പ്രധാന ആരോപണം.

മാലിന്യകേന്ദ്രള്‍ക്ക് സമീപം പോലും യാതൊരു ശുചിത്വവും ഇല്ലാതെ പ്രവര്‍ത്തി്കുന്ന തട്ടുകടകള്‍ നഗരത്തില്‍ സജീവമാണ്. കൂടാതെ സമീപകാലത്ത് ഉയര്‍ന്ന മൊബൈല്‍ ഫുഡ് ട്രെക്കുകള്‍ ലാഭം കൊയ്യുമ്പോഴും ഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാനുളള സംവിധാനങ്ങള്‍ അപര്യാപ്തമാണ്.

നഗരപരിധിയില്‍ നേരത്തെ തട്ടുകടകള്‍ക്ക് ലൈസന്‍സ് സമ്പ്രദായം ജിബിഎ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത് കാര്യമായി വിജയിച്ചില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
[masterslider id="10"]

Related posts